മുംബൈയിൽ ടെമ്പോ വാൻ ആൾക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ഘട്കോപ്പറിൽ വെള്ളിയാഴ്ചയായിരുന്നു അപകടം. സംഭവത്തിൽ നാല് പേർക്ക് പരുക്ക് പറ്റിയിട്ടുണ്ട്.
ഇരുപത്തിയഞ്ചുകാരനായ ഉത്തം ബാബൻ എന്നയാൾ ഓടിച്ച വാഹനമാണ് മാർക്കറ്റിലുണ്ടായിരുന്ന ആളുകൾക്കിടയിലേക്ക് പാഞ്ഞുകയറിയത്. ഡ്രൈവിങ്ങിനിടെ അപസ്മാരം ഉണ്ടാവുകയും പിന്നാലെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു എന്നാണ് വിവരം.
ALSO READ; മൂന്ന് വയസ്സുകാരി അഞ്ച് ദിവസമായി കുഴൽക്കിണറിനുള്ളിൽ; രാജസ്ഥാനിലെ രക്ഷാപ്രവർത്തനത്തിൽ വില്ലനായി മഴ
അതേസമയം ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.ഉത്തം ബാബാനെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.
ചിരാഗ് നഗറിലെ ആസാദ് മസാല ഷോപ്പിങ് സമീപം നിന്നവർക്കിടയിലേക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചുകയറിയത്. വൈകിട്ട് ആറരയോടെയായിരുന്നു സംഭവം. പ്രീതി റിതേഷ് പട്ടേൽ എന്ന സ്ത്രീയാണ് അപകടത്തിൽ മരിച്ചത്. പരുക്ക് പറ്റിയ നാല് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here