‘അമ്മയ്ക്ക് കൂടുതൽ ഇഷ്ടം അവളെയാ’; സഹോദരിയോട്‌ കൂടുതൽ സ്നേഹം കാണിച്ചെന്ന കാരണത്താൽ യുവതി അമ്മയെ കുത്തിക്കൊന്നു

Crime

മുംബൈയിൽ യുവതി അമ്മയെ കുത്തിക്കൊന്നു. അമ്മ സഹോദരിയോട്‌ കൂടുതൽ ഇഷ്ടം കാണിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു കൊലപാതകം.
കുർള ഖുറേഷി നഗറിൽ വ്യാഴാഴ്ച്ച് രാത്രിയാണ് കൊലപാതകം നടന്നത്.

41 കാരിയായ രേഷ്മ മുസഫർ ഖാസിയാണ് 62 കാരിയായ സാബിറ ബെനോ അസ്ഗർ ഷെയ്ഖ് എന്ന സ്ത്രീയെ കൊലപ്പെടുത്തിയത്.യുവതി 61 തവണയാണ് തന്റെ അമ്മയെ കത്തികൊണ്ട് കുത്തിയത്.

ALSO READ; മകളുടെ കാമുകനെന്ന് സംശയം; കൗമാരക്കാരനെ പിതാവും സഹോദരങ്ങളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തി

കഴിഞ്ഞ ദിവസം മുംബൈയിലെ രേഷ്മയുടെ വീട്ടിലെത്തിയപ്പോഴാണ് യുവതി കൊലപതാകം നടത്തിയത്. ഇവിടെ വെച്ച് ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും പിന്നാലെ രേഷ്മ അടുക്കളയിൽ നിന്നും കത്തികൊണ്ടുവന്ന് സാബിറയെ തുടർച്ചയായി 61 തവണ കുത്തുകയായിരുന്നു.

കൊലപാതകം നടത്തിയ ശേഷം രേഷ്മ തന്നെയാണ് പോലീസിൽ കീഴടങ്ങിയത്. പിന്നാലെ സംഭവ സ്ഥലത്ത് എത്തിയ പൊലീസ് സാബിറയുടെ മരണം സ്ഥിരീകരിക്കുകയും രേഷ്മയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.
സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രേഷ്മയുടെ കുടുംബത്തിന്റെയും കുടുംബാംഗങ്ങളുടെയും അടക്കം മൊഴി പൊലീസ് രേഖപ്പെടുത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News