വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’; വീട്ടമ്മക്ക് നഷ്ടമായത് 14 ലക്ഷം രൂപ

VIRTUAL ARREST

രാജ്യത്ത് വീണ്ടും ‘ഡിജിറ്റൽ അറസ്റ്റ്’ തട്ടിപ്പ്. അനധികൃതമായി പണമിടപാട് നടത്തിയ കേസിൽ കുറ്റക്കാരിയാണെന്നും ഡിജിറ്റൽ അറസ്റ്റിലാണെന്നും പറഞ്ഞ് കബളിപ്പിച്ച് മുംബൈയിൽ വീട്ടമ്മയിൽനിന്നും 14 ലക്ഷം രൂപ തട്ടിയെടുത്തു. 67കാരിയായ മുംബൈ സ്വദേശിനിയെ ഓൺലൈൻ തട്ടിപ്പുകാർ ‘ഡിജിറ്റൽ അറസ്റ്റ്’ രേഖപ്പെടുത്തിയെന്ന് പറഞ്ഞ് വലയിലാക്കുകയായിരുന്നു.

വീട്ടമ്മയുടെ അക്കൗണ്ടിലെ പണമിടപാടുകൾ പരിശോധിക്കണമെന്നും ശരിയാണെന്ന് ബോധ്യപ്പെടുന്നതുവരെ തങ്ങളുടെ അക്കൗണ്ടിലേക്ക് പണം കൈമാറ്റം ചെയ്യണമെന്നും തട്ടിപ്പുകാർ ഇവരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ശേഷം ഇവർ പറഞ്ഞ പ്രകാരം പണമയച്ചു കൊടുത്ത വീട്ടമ്മ താൻ കബളിപ്പിക്കപ്പെട്ടെന്ന് മനസ്സിലാക്കിയതിനെ തുടർന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു.

ALSO READ; മലപ്പുറം നിലമ്പൂർ പൂക്കോട്ടുംപാടത്ത് അടച്ചിട്ട വീട്ടിൽ കവർച്ച; 42 വൻ സ്വർണം മോഷ്ടിച്ചു

മുമ്പും ഇത് പോലുള്ള സംഭവങ്ങളിൽ നിരവധി പേർക്ക് വൻതുക നഷ്ടമായിട്ടുണ്ട്. സിബിഐ എന്നോ ഇൻകം ടാക്സ് ഉദ്യേഗസ്ഥർ എന്നോ പരിചയപ്പെടുത്തിയാണ് തട്ടിപ്പ് നടത്തുക. ഉടനടി തങ്ങളുടെ നിർദേശങ്ങൾ അനുസരിച്ചില്ലെങ്കിൽ അറസ്റ്റോ നിയമപരമായ പ്രത്യാഘാതങ്ങളോ നേരടേണ്ടി വരുമെന്ന് ഇരയെ ഭീഷണിപ്പെടുത്തുകയാണ് ഇവരുടെ രീതി. നിർദ്ദിഷ്ട ബാങ്ക് അക്കൗണ്ടുകളിലേക്കോ യുപിഐ ഐഡികളിലേക്കോ തുക ട്രാൻസ്ഫർ ചെയ്യാൻ വ്യക്തികളെ നിർബന്ധിക്കുന്ന ഇത്തരം തട്ടിപ്പുകാരെ കരുതിയിരിക്കണമെന്ന് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration