വീണ്ടും തോൽവി രുചിച്ച് മഞ്ഞപ്പട; ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് മുംബൈക്ക് ജയം

indian super league

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) വീണ്ടും പരാജയം ഏറ്റുവാങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്. മുംബൈ സിറ്റി എഫ്സിയോട് നാലിനെതിരെ രണ്ട് ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌സ് പരാജയപ്പെടുകയായിരുന്നു. ഇതോടെ ഈ സീസണില്‍ മൂന്ന് തോല്‍വി ഏറ്റുവാങ്ങുകയും, ഐഎസ്എല്‍ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്‌സ് പത്താം സ്ഥാനത്താവുകയും ചെയ്തു.

Also Read; ഷൊർണൂർ ട്രെയിൻ അപകടത്തിൽ മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ

മത്സരത്തില്‍ മുംബൈയ്ക്ക് രണ്ട് പെനാല്‍റ്റിയും ബ്ലാസ്റ്റേഴ്‌സിന് ഒരു പെനാല്‍റ്റിയും ലഭിച്ചിരുന്നു. മുംബൈയ്ക്കായി 90-ാം മിനിറ്റിൽ ക്യാപ്റ്റന്‍ ലലിയാന്‍സുവാല ചാങ്‌തെയും നികോലവോസ് കരേലിസ് 55-ാം മിനിറ്റിലും പെനാല്‍റ്റി ഗോള്‍ നേടി. ഒമ്പതാം മിനിറ്റില്‍ ആദ്യഗോള്‍ നേടിയത് നികോലവോസ് കരേലിസ് തന്നെയാണ്. മുംബൈയ്ക്കായി ഗോള്‍ നേടിയ (75) മറ്റൊരു താരം നഥാന്‍ റോഡ്രിഗസാണ്.

Also Read; കൊടകര കുഴൽപ്പണക്കേസ്; കെ സുരേന്ദ്രനുമായി ധർമ്മരാജന് അടുത്ത ബന്ധം: മൊഴിപകർപ്പ് കൈരളിന്യൂസിന്

കേരളത്തിനായി ക്വാമെ പെപ്ര 71-ാം മിനിറ്റിൽ ഗോള്‍ നേടി. 57-ാം മിനിറ്റിലാണ് ജീസസ് ജിമനെസ് കേരളത്തിനായി പെനാല്‍റ്റി ഗോള്‍ നേടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News