മഴ കളിക്കുമോ? ടോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിനയച്ചു

ഐപിഎൽ പതിനാറാം സീസണിലെ രണ്ടാം ക്വാളിഫയർ മഴ ഭീഷണിയിൽ. കാരണം ആരംഭിക്കാൻ വൈകുന്ന മത്സരത്തിൽ മത്സരത്തിൽ ദോസ് നേടിയ മുംബൈ ഗുജറാത്തിനെ ബാറ്റിംഗിനയച്ചു. അഹ്മദാബാദാബാദാണ് മത്സരവേദി.

ലക്നൗ സൂപ്പർ ജയന്റ്സിനെ 81 റണ്‍സിന് പരാജയപ്പെടുത്തിയാണ് മുംബൈ ഇന്ത്യൻസ് രണ്ടാം ക്വാളിഫയറിൽ ഗുജറാത്ത് ടൈറ്റൻസിനെ നേരിടാൻ ഒരുങ്ങുന്നത്. മറുവശത്ത് ആദ്യ ക്വാളിഫയറിൽ ചെന്നൈ സൂപ്പർ കിംഗ്സിനോട് പരാജയപ്പെട്ട ഗുജറാത്തിന് ഇത് ഐപിഎൽ ഫൈനലിൽ ഇടം ഉറപ്പിക്കാനുള്ള രണ്ടാം അവസരമാണ്.

അതേസമയം, ചെന്നൈക്കെതിരായ മത്സരത്തിൽ വരുത്തിയ പിഴവുകളിൽ നിന്ന് പാഠം ഉൾക്കൊണ്ടായിരിക്കും ഗുജറാത്ത് മുംബൈക്കെതിരായ മത്സരത്തിന് ഒരുങ്ങുക. ബൗളിംഗ് ഡിപ്പാർട്ട്മെന്റിൽ ആശങ്കയില്ലെങ്കിലും ബാറ്റിംഗ് ലൈനപ്പിൽ ശുബ്മാൻ ഗില്ലൊഴികെയുള്ള ബാറ്റർമാർ സ്ഥിരത പുലർത്താത്തതാണ് ഗുജറാത്തിനെ വലക്കുന്നത്. മറുവശത്ത് ബൗളിംഗിലും ബാറ്റിഗിലും ഒരു പോലെ മികവ് പുലർത്തുന്ന ലൈനപ്പിലാണ് ഗുജറാത്തിനെതിരെ മുംബൈയുടെ പ്രതീക്ഷകൾ. റെക്കോർഡ് ബൗളിംഗ് പ്രകടനത്തോടെ ലക്നൗ സൂപ്പർ ജയന്റ്സിനെതിരെ 5 വിക്കറ്റ് സ്വന്തമാക്കിയ ആകാശ് മദ്വാളിനെ കേന്ദ്രീകരിച്ചായിരിക്കും ഗുജറാത്തിനെതിരെ മുംബൈ ഇന്ത്യൻസ് ബൗളിംഗ് തന്ത്രങ്ങൾ മെനയുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News