മുംബൈ വേൾഡ് മലയാളി കൗൺസിൽ സ്കോളർഷിപ് വിതരണം ചെയ്തു

മുംബൈയിൽ സേവനരംഗത്ത്‌ വ്യക്തിമുദ്ര പതിപ്പിച്ച സംഘടനയായ വേൾഡ് മലയാളി കൗൺസിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ് വിതരണം ചെയ്തു. എച്ച്.എസ്.സി., എസ്.എസ്.സി., പരീക്ഷകളിൽ 85 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ നൂറോളം കുട്ടികൾക്കാണ് സ്കോളർഷിപ് നൽകിയത്. മുംബൈയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ലഭിച്ച അപേക്ഷകൾ പരിഗണിച്ചാണ് അർഹതപ്പെട്ട വിദ്യാർത്ഥികളെ തിരഞ്ഞെടുത്ത് തുടർപഠനത്തിനായി സഹായം നൽകിയത്.

Also Read: റോബോട്ടിക് പരിശോധനയിൽ അടയാളം കണ്ട സ്ഥലത്ത് ജോയ് ഇല്ല; ക്യാമറയിൽ കണ്ടത് മാലിന്യമെന്ന് സ്കൂബ ടീം

അന്ധേരി സാകിനാക്കയിൽ വച്ച് നടന്ന ചടങ്ങിൽ മുംബൈ പ്രൊവിൻസ് പ്രസിഡന്റ് കെ കെ നമ്പ്യാർ അധ്യക്ഷനായിരുന്നു. ചെയർമാൻ ഗോകുൽദാസ് മാധവൻ, ജനറൽ സെക്രട്ടറി എം കെ നവാസ് എന്നിവർ വേദി പങ്കിട്ടു. വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് വർഷംതോറും നൽകിവരുന്നതാണ് വിദ്യഭ്യാസ സഹായമെന്ന് ഡബ്ള്യു എം സി മുംബൈ പ്രൊവിൻസ് പ്രസിഡന്റ് കെ കെ നമ്പ്യാർ പറഞ്ഞു. കഴിഞ്ഞ എട്ടു വർഷമായി നൽകി വരുന്ന വിദ്യാഭ്യാസ സഹായം തുടരുവാൻ സംഘടനയിലെ അംഗങ്ങളുടെ സഹകരണം ശ്ലാഘനീയമാണെന്നും പത്തു ലക്ഷത്തോളം രൂപയാണ് ഇതിനായി ചിലവായതെന്നും ജനറൽ സെക്രട്ടറി എം കെ നവാസ് പറഞ്ഞു.

Also Read: ‘തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട്ടിലുണ്ടായ അപകടം വേദനാജനകം’; മന്ത്രി റോഷി അഗസ്റ്റിന്‍

85 ശതമാനത്തിൽ കൂടുതൽ മാർക്ക് നേടിയ കുട്ടികൾക്കാണ് സംഘടന സഹായം ഏർപ്പെടുത്തിയിരിക്കുന്നതെന്ന് വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് കെ.കെ. നമ്പ്യാർ അറിയിച്ചു. തുടർന്നും ഉന്നത പഠനത്തിന് സാമ്പത്തിക സഹായം ആവശ്യമായ അർഹരായ വിദ്യാർത്ഥികളെ ചേർത്ത് പിടിക്കാൻ വേൾഡ് മലയാളി കൗൺസിൽ പ്രതിജ്ഞാബദ്ധരാണെന്നും നമ്പ്യാർ കൂട്ടിച്ചേർത്തു. മഹാമാരിക്കാലം വിദ്യാഭ്യാസ മേഖലയെ പ്രതിസന്ധിയിലാക്കിയപ്പോൾ ഓൺലൈൻ പഠന സൗകര്യമില്ലാതെ കഷ്ടപ്പെട്ടിരുന്ന കുട്ടികൾക്ക് ടാബുകൾ വിതരണം ചെയ്തായിരുന്നു സേവന രംഗത്തു വ്യക്തി മുദ്ര പതിപ്പിച്ച സംഘടന മാതൃകയായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News