മുംബൈ മലയാളോത്സവം; പ്രതിഭകളുടെ സംഗമവേദിയായി

മുംബൈയില്‍ മലയാള ഭാഷാ പ്രചാരണ സംഘത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന പതിമൂന്നാമത് മലയാളോത്സവം പ്രതിഭകളുടെ സംഗമവേദിയായി. സ്ത്രീകളും കുട്ടികളും അടങ്ങുന്ന ആയിരത്തോളം മത്സരാര്‍ഥികളാണ് പത്ത് വേദികളിലായി വിവിധ വിഭാഗങ്ങളില്‍ മാറ്റുരച്ചത്. ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജം മുംബൈ മലയാളികളുടെ സര്‍ഗോത്സവത്തിന് ആതിഥേയരായി.

ALSO READ: ഇന്ത്യന്‍ കലാ സിനിമയുടെ ഇതിഹാസം; ഓര്‍മകളില്‍ ശ്യാം ബെനഗല്‍

കേരളത്തിന്റെ മഹത്തായ സംസ്‌കാരത്തനിമയെ മുംബൈ മലയാളികളുടെ പുതു തലമുറയിലെത്തിക്കാനും കേരളീയ കലാരൂപങ്ങള്‍ പരിശീലിക്കാന്‍ അവരെ പ്രോത്സാഹിപ്പിക്കുന്നതിനും വേണ്ടിയാണ് മലയാള ഭാഷാ പ്രചാരണ സംഘം മലയാളോത്സവത്തിന് തുടക്കമിടുന്നത്. 2012 മുതല്‍ വര്‍ഷം തോറും മുംബൈ മലയാളികള്‍ ആഘോഷപൂര്‍വ്വം കൊണ്ടാടുന്ന കലോത്സവമാണ് മലയാളോത്സവം.

മുംബൈ മലയാളികളുടെ സര്‍ഗ്ഗോത്സവം എന്ന് വിശേഷിപ്പിക്കപ്പെടുന്ന മലയാളോത്സവം കേരളീയ സംസ്‌കാരത്തിന്റെ വ്യത്യസ്തമായ ധാരകളെ സര്‍ഗ്ഗാത്മകമായി സംയോജിപ്പിക്കുന്ന ഉത്സവമായി മാറിക്കഴിഞ്ഞു.
മലയാളോത്സവത്തിന്റെ പതിമൂന്നു പതിപ്പുകളും ഇതിനു ദൃഷ്ടാന്തമാണ്. എല്ലാ മേഖലകളിലും മലയാളോത്സവ വേദികളില്‍ ലഭിക്കുന്ന ജനപിന്തുണയും സഹകരണവും പങ്കാളിത്തവും വലിയൊരു പ്രചോദനം തന്നെയാണെന്നാണ് സംഘാടകര്‍ വിലയിരുത്തുന്നത്.

ALSO READ: വിഴിഞ്ഞത്തെ ചെങ്കടലാക്കി സിപിഐഎം തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന് സമാപനം, തലസ്ഥാനം ഇനി നയിക്കുക 46 അംഗ ജില്ലാ കമ്മിറ്റി

ഏഷ്യയിലെ ഏറ്റവും വലിയ മലയാളി സമാജം എന്നറിയപ്പെടുന്ന ഡോംബിവ്ലി കേരളീയ സമാജമാണ്. ഇതാദ്യമായി മലയാളോത്സവത്തിന് വേദിയൊരുക്കിയത്. മുംബൈയിലെ ലോക കേരളസഭാംഗങ്ങളായ എം കെ നവാസ്, പ്രിയ വര്‍ഗീസ് തുടങ്ങി കെയര്‍ ഫോര്‍ മുംബൈ എന്ന സന്നദ്ധ സംഘടനയുടെ പിന്തുണയും മലയാളോത്സവത്തിന്റെ വിജയത്തിന് പ്രധാന ഘടകമായി

ഒരു ദിവസം നീണ്ട മത്സരങ്ങളില്‍ കേരളീയ സംസ്‌കാരവും ഭാഷയും പത്തോളം വേദികളിലാണ് നിറഞ്ഞാടിയത്. തിരക്ക് പിടിച്ച നഗര ജീവിതത്തിനിടയിലും വനിതകളുടെയും കുട്ടികളുടെയും പ്രാതിനിധ്യം ശ്ലാഘനീയമായിരുന്നു. ഒന്നിനൊന്ന് മെച്ചപ്പെട്ട പ്രകടനങ്ങളാണ് വേദിയെ ത്രസിപ്പിച്ചതെന്ന് വിധികര്‍ത്താക്കളും പറയുന്നു.

മത്സരിച്ച പത്ത് മേഖലകളില്‍ നിന്ന് ഏറ്റവും കൂടുതല്‍ പോയിന്റ് നേടി കല്യാണ്‍ ഡോംബിവ്ലി കിരീടം നേടി. രണ്ടും മൂന്നും സ്ഥാനങ്ങള്‍ വസായ് വിരാര്‍ മേഖലയും നവി മുംബൈയും കരസ്ഥമാക്കി

പ്രസിഡന്റ് റീന സന്തോഷ്, ജന. സെക്രട്ടറി രാജന്‍ നായര്‍ , മലയാളോത്സവം കണ്‍വീനര്‍മാരായ അനില്‍ പ്രകാശ്, പ്രദീപ് കുമാര്‍ കൂടാതെ ഡോംബിവ്ലി കല്യാണ്‍ മേഖല ടീമിന്റെ ചിട്ടയായ ആസൂത്രണവും ഏകോപനവുമാണ് മുംബൈ മലയാളികളുടെ സര്‍ഗോത്സവത്തെ വന്‍ വിജയമാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News