മുനമ്പം: കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ല, ജുഡീഷ്യൽ കമ്മീഷന്‍ രൂപീകരിക്കാനും ഉന്നതതല യോഗത്തിൽ തീരുമാനം

minsters

മുനമ്പം വിഷയത്തിൽ നിർണായക തീരുമാനങ്ങളുമായി സർക്കാരിൻ്റെ ഉന്നതതലയോഗം. കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്നും ജുഡീഷ്യൽ കമ്മീഷന്‍ രൂപീകരിക്കാൻ തീരുമാനിച്ചതായും മന്ത്രിമാരായ പി രാജീവ്, കെ രാജൻ, വി അബ്ദുറഹ്മാൻ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്രധാനമായും നാല് തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. മുനമ്പത്ത് വഖഫ് ബോര്‍ഡ് ഇനി നോട്ടീസ് നല്‍കില്ല. സർക്കാർ എല്ലാവശവും പരിശോധിച്ചെന്നും മന്ത്രി രാജീവ് അറിയിച്ചു. ജനങ്ങളുടെ നിയമപരമായ അവകാശം പരിശോധിക്കന്‍ ജ. രാമചന്ദ്രന്‍ അധ്യക്ഷനായി കമ്മീഷന്‍ രൂപീകരിക്കും. മൂന്ന് മാസം കൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമപരമായ സഹായം സര്‍ക്കാര്‍ നല്‍കും.

Read Also: മുണ്ടക്കൈ, ചൂരല്‍മല ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ ഡിസം.5ന് എല്‍ഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം

ഏതൊക്കെ വിഷയങ്ങളിൽ പരിശോധന വേണമെന്ന് കമ്മീഷന്‍ തീരുമാനിക്കും. മുനമ്പത്ത് ശാശ്വത പരിഹാരം കാണാന്‍ ആണ് തീരുമാനം. അതിനായാണ് ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ആയ ആളെ തന്നെ നിയമിച്ചത്. കൊടുത്ത നോട്ടീസില്‍ തുടര്‍നടപടി ഉണ്ടാകില്ല. ഇനി ഒരു നോട്ടീസും നല്‍കരുതെന്ന സര്‍ക്കാര്‍ ആവശ്യം വഖഫ് ബോര്‍ഡ് അംഗീകരിച്ചു. എല്ലാ സങ്കീര്‍ണതകളും കമ്മീഷന്‍ പരിശോധിക്കും.

നികുതി അടയ്ക്കുന്നതിനെതിരായ കോടതി നടപടികളില്‍ സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കും. സമരം നടത്തുന്നവരോട് മുഖ്യമന്ത്രി കാര്യങ്ങള്‍ നേരിട്ട് വിശദീകരിക്കും. സമരം നിര്‍ത്തിവയ്ക്കണമെന്ന കാര്യം മുഖ്യമന്ത്രി അവരോട് ആവശ്യപ്പെടുമെന്നും പി രാജീവ് പറഞ്ഞു.

മുനമ്പത്ത് അര്‍ഹരായവര്‍ക്ക് നിയമപരമായ പരിരക്ഷ നല്‍കുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. ശാശ്വതമായ തീരുമാനം ഉണ്ടാക്കും. വയനാട് പുനരധിവാസത്തിൽ കേന്ദ്രത്തിന്റേത് വിചിത്ര ന്യായമാണ്. സഹായം രേഖയില്‍ മാത്രമാക്കി വെക്കാന്‍ ആണ് കേന്ദ്രം ശ്രമിക്കുന്നതെന്നും മന്ത്രി രാജൻ പറഞ്ഞു. ആരോടും ഒഴിയാന്‍ വഖഫ് ബോര്‍ഡ് നോട്ടീസ് കൊടുത്തിട്ടില്ലെന്ന് മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. രേഖകള്‍ ഹാജരാക്കാന്‍ ആണ് ആവശ്യപ്പെട്ടത്. ബിസിനസ് ആവശ്യത്തിന് ഭൂമി വാങ്ങിയവര്‍ക്കാണ് നല്‍കിയതെന്നും മന്ത്രി അബ്ദുറഹ്മാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News