മുനമ്പം വിഷയത്തില്‍ പ്രതിപക്ഷ നേതാവിന്റെ പ്രതികരണം വസ്തുതാ വിരുദ്ധം: മന്ത്രി പി രാജീവ്

മുനമ്പം വിഷയത്തില്‍ പ്രതിപക്ഷനേതാവ് വിഡി സതീശന്റെ പ്രതികരണം വസ്തുതാ വിരുദ്ധമെന്ന് മന്ത്രി പി രാജീവ്. ലീഗ് നേതാവ് അധ്യക്ഷനായിരുന്നപ്പോഴാണ് മുനമ്പം വിഷയത്തില്‍ വഖഫ് ബോര്‍ഡ് ഉത്തരവിറക്കിയത്. പ്രതിപക്ഷ നേതാവ് ഈ ഉത്തരവെങ്കിലും വായിക്കണമെന്ന് പി രാജീവ് പ്രതികരിച്ചു.

ALSO READ:  വയനാട് ഒരുങ്ങി; വിധിയെഴുതാന്‍ 1471742 വോട്ടര്‍മാര്‍, ജില്ലയില്‍ അതീവ സുരക്ഷാസന്നാഹം

മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. എന്നാല്‍ ലീഗ് നേതാവ് അധ്യക്ഷനായി ഇരുന്നപ്പോഴുള്ള ബോര്‍ഡ് ഉത്തരവില്‍ ഭൂമി വഖഫിന്റേതെന്ന് വ്യക്തമാക്കുന്നുണ്ട്. യുഡിഫ് ഭരണകാലത്ത് നിയമിച്ച മുന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ റഷീദലി തങ്ങള്‍ ആണ് ഉത്തരവ് ഇറക്കിയത്.വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറയുന്ന പ്രതിപക്ഷ നേതാവ് വഖഫ് ബോര്‍ഡ് ഇറക്കിയ ഉത്തരവ് എങ്കിലും വായിക്കണം എന്ന് മന്തി പി രാജീവ് പറഞ്ഞു.

ALSO READ: ലോൺ കിട്ടാൻ ബുദ്ധിമുട്ടാണോ? സിബിൽ സ്കോർ കുറയാതിരിക്കാം ശ്രദ്ധിക്കേണ്ടത്

രാഷ്ട്രീയ പരിഹാരമല്ല നിയമപരമായ പരിഹാരമാണ് സര്‍ക്കാര്‍ തേടുന്നത്.ഭിന്നിപ്പില്ലാതെ കുരു കഴിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രതിപക്ഷം യാഥാര്‍ഥ്യം മനസിലാക്കി ശാശ്വതമായ പ്രശ്‌ന പരിഹാരത്തിന് സര്‍ക്കാരിന് ഒപ്പം നില്‍ക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു. പ്രശ്‌നപരിഹാരത്തിനായി ഈ മാസം 22 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേരുമ്പോള്‍ അതില്‍ എല്ലാ നിയമ വശങ്ങളും പരിശോധിക്കമെന്നു മന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News