മുനമ്പം വിഷയം രണ്ടു സമുദായങ്ങൾ തമ്മിലുള്ള തർക്കമല്ലെന്നും വഖഫ് ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട നിയമ പ്രശ്നമാണെന്നും മനസ്സിലാക്കാതെ, മുസ്‌ലിം ലീഗ് പ്രസിഡണ്ട് സാദിഖലി ശിഹാബ് തങ്ങൾ നടത്തുന്ന അരമന സന്ദർശനങ്ങൾ പൊതു സമൂഹത്തിൽ ആശയ കുഴപ്പം മൂർച്ഛിപ്പിക്കാനേ ഉപകരിക്കുകയുള്ളൂവെന്ന് ഐഎൻഎൽ.
മുനമ്പം ഭൂമി കോടതിക്കും ട്രൈബ്യൂണലിനും മുമ്പാകെയുള്ള വിഷയമാണ്. റബ്ബറിന്റെ താങ്ങുവില കൂട്ടി തന്നാൽ ബി ജെ പി യോടൊപ്പം നിൽക്കാമെന്ന് ഉറപ്പുനൽകിയ തലശ്ശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംമ്പ്ലാനിക്ക് മധുരം കൈമാറുന്നതോടെ മുനമ്പം വിഷയം രമ്യമായി പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ വെച്ചുപുലർത്തുന്നുണ്ടെങ്കിൽ ആ നിഷ്കളങ്കതയിൽ സഹതപിക്കാനെ നിർവാഹമുള്ളു.
ALSO READ; ഉമാ തോമസ് എംഎല്‍എയുടെ ആരോഗ്യനിലയില്‍ പുരോഗതി; അപകടനില തരണം ചെയ്തിട്ടില്ലന്ന് ഡോക്ടർമാർ
മോദി സർക്കാർ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതി ബില്ലിന്റെ പ്രചരണാർത്ഥം മുനമ്പം വിഷയം കത്തിച്ചു നിർത്തുന്ന ശക്തികളുമായി കൈകോർക്കുന്നതിലെ അപകടം ലീഗ് നേതൃത്വത്തിന് ഇതുവരെ മനസ്സിലായിട്ടില്ലെങ്കിൽ കാലം മനസ്സിലാക്കി തരുമെന്നേ പറയാനുള്ളുവെന്ന് ഐ എൻ എൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here