‘സതീശന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണം’; മുനമ്പം വിഷയത്തിൽ പ്രതിപക്ഷ നേതാവിനെ തള്ളി എം എം ഹസ്സൻ

SATHEESAN HASSAN

മുനമ്പം വിഷയത്തിൽ വിഡി സതീശനെ തള്ളി എം എം ഹസ്സൻ. മുനമ്പം വക്കഫ് ഭൂമിയാണെന്ന സതീശന്റെ നിലപാട് അദ്ദേഹത്തോട് ചോദിക്കണമെന്നും മുനമ്പം വിഷയത്തിൽ യുഡിഎഫിന് രണ്ട് നിലപാട് ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

വഖഫ് ഭൂമിയാണോ അല്ലയോ എന്ന് പറയേണ്ടത് ഞങ്ങളുടെ ബാധ്യത അല്ലെന്നും അത് കോടതിയാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.യുഡിഎഫിന് വിഷയത്തിൽ രണ്ട് നിലപാട് ഇല്ലെന്നും യാതൊരു ആശയക്കുഴപ്പമില്ലെന്നും വഖഫ് ഭൂമിയാണോ അല്ലയോ എന്ന് പറയേണ്ടതിന്റെ ബാധ്യത യുഡിഎഫിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

‘ലീഗ് പറഞ്ഞത് ലീഗിന്റെ നിലപാട്. പ്രതിപക്ഷ നേതാവ് പറഞ്ഞത് പ്രതിപക്ഷ നേതാവിനോട് ചോദിക്കണം.വഖഫ് ഭൂമിയാണോ എന്നതിൽ ഉത്തരം പറയേണ്ടത് യുഡിഎഫ് അല്ല, കോടതിയാണ്. യുഡിഎഫ് യോഗത്തിൽ ലീഗ് നേതാക്കൾ ആശങ്ക അറിയിച്ചു.മുനമ്പം വക്കഫ് ഭൂമി അല്ലെന്ന സതീശന്റെ നിലപാടിനെതിരെയും
യോഗത്തിൽ വിമർശനം ഉയർന്നു.’ – അദ്ദേഹം പറഞ്ഞു.

മുനമ്പം വിഷയത്തില്‍ വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ട് യുഡിഎഫ് നടത്തിയ വിവാദങ്ങളാണ് മുന്നണിക്കുള്ളില്‍ തന്നെ തര്‍ക്കത്തിന് വഴിവച്ചത്. യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗത്തില്‍ മുനമ്പം വിഷയത്തില്‍ ലീഗ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. മുനമ്പത്തേത് വക്കഫ് ഭൂമി അല്ലെന്ന സതീശന്റെ നിലപാടിനെ യോഗത്തില്‍ ലീഗ് നേതൃത്വം തള്ളി. നേതാക്കളുടെ അനാവശ്യ പ്രസ്താവന വിവാദമായി. ഭൂമി തര്‍ക്കം പരിഹരിക്കേണ്ടത് കോടതിയാണെന്നും സമരക്കാരുടെ ആവശ്യമാണ്
യുഡിഎഫ് ഉയര്‍ത്തേണ്ടിയിരുന്നതെന്നും  ലീഗ് നേതൃത്വം യോഗത്തില്‍ വ്യക്തമാക്കി. മാത്രമല്ല യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസനും വിഡി.സതീശന്റെ അഭിപ്രയാം തള്ളി- ബൈറ്റ്

ഉപതിരഞ്ഞെടുപ്പ് വിലയിരുത്തലിനും തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാനുമായാണ് യുഡിഎഫ് കക്ഷി നേതാക്കളുടെ യോഗം പ്രതിപക്ഷനേതാവിന്റെ ഔദ്യോഗിക വസതിയില്‍  ചേര്‍ന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനായി യുഡിഎഫ് മാനിഫെസ്‌റ്റോ തയ്യാറാക്കാനും സേവ് പഞ്ചായത്ത് ക്യാമ്പയിന്‍ ആരംഭിക്കാനും യോഗം തീരുമാനിച്ചു.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News