മുനമ്പം: വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നെന്ന് പി രാജീവ്

p-rajeev-minister

മുനമ്പം വിഷയത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നതായി മന്ത്രി പി രാജീവ്. മുനമ്പത്ത് വരുന്ന ബിജെപിക്കാർ എന്തുകൊണ്ട് മണിപ്പൂരിൽ പോകുന്നില്ലെന്നും എന്നദ്ദേഹം ചോദിച്ചു. മണിപ്പൂർ സന്ദർശിക്കാൻ പ്രധാനമന്ത്രിക്ക് ഇതുവരെ സമയം കിട്ടിയിട്ടില്ല.

ഏതെല്ലാം ആരാധനാലയങ്ങളാണ് അവിടെ ചുട്ടെരിക്കപ്പെട്ടത്. അവിടെ പോകാത്തവരാണ് ആവേശത്തോടെ ഇവിടെ വരുന്നത്. മുനമ്പത്തെ പ്രശ്നം രാഷ്ട്രീയവൽക്കരിക്കാൻ സർക്കാരോ പാർട്ടിയോ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കരമടയ്ക്കാൻ ഇടതു സർക്കാരാണ് തീരുമാനിച്ചത്. ഇതിനെതിരെ പ്രമേയം കൊണ്ടു വന്നത് ആരാണെന്നും മന്ത്രി ചോദിച്ചു. നിയമക്കുരുക്ക് അഴിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്.

ALSO READ; സരിന് വിജയം ഉറപ്പ്; പാലക്കാട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കും: ഇ പി ജയരാജൻ

വഖഫ് നിയമത്തിനു മുൻകാല പ്രാബല്യമില്ല എന്നാണ് മിക്ക മാധ്യമങ്ങളും വാർത്ത നൽകിയത്. അത് തെറ്റാണെന്ന് പി രാജീവ് പറഞ്ഞു. ക്രിമിനൽ കുറ്റങ്ങൾക്ക് മുൻകാല പ്രാബല്യമില്ല എന്നാണ് കോടതി പറഞ്ഞത്. വഖഫ് ബോർഡ് ആർക്കൊക്കെ നോട്ടീസ് നൽകി എന്ന് ഒരു മാധ്യമത്തിലും വന്നിട്ടില്ല. ഇത് ഏതെങ്കിലും മതത്തിന്‍റെ പ്രശ്നമല്ല. എന്നാൽ വിഷയത്തിൽ വർഗ്ഗീയ ധ്രുവീകരണത്തിന് ബിജെപിയും രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ യുഡിഎഫും ശ്രമിക്കുന്നതായി അദ്ദേഹം ആരോപിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News