മുനമ്പം വിഷയം: നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞുമാറി മുസ്ലീം ലീഗ്; സംസ്ഥാന സർക്കാരിലും വഖഫ് ബോർഡിലും ചാരി രക്ഷപ്പെടാൻ ശ്രമം

മുനമ്പം വഖഫ് ഭൂമി വിഷയത്തിൽ നിലപാട് വ്യക്തമാക്കാതെ ഒഴിഞ്ഞ് മാറി മുസ്ലീം ലീഗ്. വഖഫ് ഭൂമിയാണെന്ന മുൻ നിലപാട് പറയാൻ ലീഗ് നേതൃത്വം തയ്യാറാവുന്നില്ല. സംസ്ഥാന സർക്കാരിലും വഖഫ് ബോർഡിലും ചാരി രക്ഷപ്പെടാനാണ് ലീഗിന്‍റെ നിലവിലെ ശ്രമം. മുനമ്പത്തെ വിവാദ ഭൂമി വഖഫ്‌ ഭൂമിയായി രജിസ്‌റ്റർ ചെയ്‌തത്‌ മുസ്ലിംലീഗ്‌ നേതാവ്‌ റഷീദലി തങ്ങൾ ചെയർമാനായ വഖഫ്‌ ബോർഡ്‌ ആയിരുന്നു.

മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് 2022 ഡിസംബർ 12 ന് മുസ്ലീംലീഗ് നേതാവും എംഎൽഎയുമായ കെപിഎ മജീദ് നിയമസഭയിൽ സബ്മിഷൻ അവതരിപ്പിച്ച് പറഞ്ഞ കാര്യങ്ങളിലൊന്ന് മുനമ്പത്തേത് വഖഫ് ഭൂമിയാണെന്നതാണ്. ഇതിനാവശ്യമായ രേഖകൾ ഉണ്ട്. ഭൂമി കൈമാറ്റം നിയമ വിരുദ്ധമാണ് തുടങ്ങിയ കാര്യങ്ങളാണ് ലീഗ് എംഎൽഎ നിയമസഭയിൽ പറഞ്ഞത്.

also read; മുനമ്പം വിഷയത്തിൽ പ്രതിപക്ഷത്തിന്‍റെ നിലപാട് പ്രശ്നം സങ്കീർണമാക്കുന്നു: ഐഎൻഎൽ

താമസക്കാരിൽ നിന്ന് നികുതി സ്വീകരിക്കാൻ റവന്യു വകുപ്പ് തീരുമാനം വന്നപ്പോൾ കോഴിക്കോട് വഖഫ് ബോർഡ് ഓഫീസിന് മുന്നിൽ, വഖഫ് ഭൂമിയാണെന്ന് പറഞ്ഞ് ലീഗ് പ്രതിഷേധ ധർണ്ണയും നടത്തിയിരുന്നു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്ന് വിഡി സതീശൻ ആവർത്തിക്കുന്നതിനിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കാത്തത് എന്നതും ശ്രദ്ധേയമാണ്.

ഭൂരിപക്ഷം മുസ്ലീം മത സംഘടനകളും മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന് വ്യക്തമാക്കി കഴിഞ്ഞു. 3 മാസത്തെ സമയ പരിധി നിശ്ചയിച്ച് സംസ്ഥാന സർക്കാർ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ച് ശാശ്വത പ്രശ്ന പരിഹാരത്തിനുള്ള നടപടിയും തുടങ്ങി. താമസക്കാരെ ഒഴിപ്പിക്കില്ലെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News