മുനമ്പം ഭൂമി വിഷയം; തര്‍ക്ക സ്ഥലത്തേക്ക് ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായര്‍

മുനമ്പം ഭൂമി തര്‍ക്കവുമായി ബന്ധപ്പെട്ട വിഷയം പരിശോധിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ ഇന്ന് മുനമ്പം സന്ദര്‍ശിക്കും. ആദ്യമായാണ് ജുഡീഷ്യല്‍ കമ്മീഷന്‍ മുനമ്പത്ത് എത്തുന്നത്. മുനമ്പത്ത് പള്ളി പാരിഷ് ഹാളില്‍ വെച്ച് കമ്മീഷന്‍ പ്രദേശവാസികളുമായി സംസാരിക്കും.

ALSO READ: തലസ്ഥാന നഗരിയിൽ കലയുടെ കേളീരവം ഉയരുന്നു, സംസ്ഥാന സ്കൂൾ കലോൽസവത്തിന് ഇന്ന് പ്രൗഢ ഗംഭീര തുടക്കം; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

ഈ മാസം അവസാനത്തോടെ കമ്മീഷന്‍ സിറ്റിംഗ് തുടങ്ങാനാണ് തീരുമാനം.ഫെബ്രുവരിയില്‍ സിറ്റിംഗ് പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ALSO READ: വയനാട് ഡിസിസി ട്രഷററുടെയും മകൻ്റെയും മരണം, കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്തേക്ക്; കോൺഗ്രസ് വീണ്ടും പ്രതിരോധത്തിൽ

മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കുന്ന ജുഡീഷ്യല്‍ കമ്മിഷന്‍ ജനുവരിയില്‍ ഹിയറിങ് ആരംഭിക്കുമെന്ന് വ്യക്തമായിരുന്നു. കക്ഷികള്‍ക്ക് കമ്മിഷന്‍ നോട്ടിസ് അയയ്ക്കുകയു ചെയ്തിരുന്നു. മുനമ്പത്തെ ഭൂമി പ്രശ്‌നം പരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായര്‍ ചെയര്‍മാനായ ജുഡീഷ്യല്‍ കമ്മിഷന്‍ വഖഫ് ബോര്‍ഡ്, വഖഫ് സംരക്ഷണ സമിതി, ഫറൂഖ് കോളേജ്, മുനമ്പം നിവാസികളുടെ പ്രതിനിധികള്‍ എന്നിവരോടാണ് നിലപാട് അറിയിക്കാന്‍ കഴിഞ്ഞമാസം ആവശ്യപ്പെട്ടത്. ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടത് അടക്കം വിവരങ്ങള്‍ കമ്മിഷനെ അറിയിക്കാന്‍ രണ്ടാഴ്ച്ചത്തെ സമയപരിധിയാണ് നല്‍കിയത്.

ALSO READ: അമ്മ കുടുംബസംഗമം ഇന്ന് കൊച്ചിയില്‍

എറണാകുളം കലക്ട്രേറ്റിലാണ് കമ്മിഷന് ഹിയറിങ് ആരംഭിക്കുക. ഭൂമിയുടെ കിടപ്പ്, സ്വഭാവം, വ്യാപ്തി എന്നിവ കമ്മിഷന്‍ പരിശോധിക്കും. ശരിയായ താമസക്കാരുടെ അവകാശങ്ങളും താല്‍പര്യങ്ങളും എങ്ങിനെ സംരക്ഷിക്കാം എന്ന് ശുപാര്‍ശ ചെയ്യണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News