സ‍ർക്കാർ മുനമ്പത്തെ ജനങ്ങൾക്കൊപ്പം; ബിനോയ് വിശ്വം

binoy viswam

നമ്മളെല്ലാവരും മുനമ്പം ജനതയ്ക്ക് ഒപ്പമാണെന്നും ലക്ഷ്യം നേടും വരെ അവരോടൊപ്പം ഉണ്ടാകുമെന്നും സിപിഐ സംസ്ഥാനസെക്രട്ടറി ബിനോയ് വിശ്വം. മനുഷ്യർക്ക് അവരുടെ ഭൂമിയിൽ ജീവിക്കാനുള്ള അവകാശമുണ്ട് അത് തന്നെയാണ് സർക്കാരിന്റെ നിലപാടെന്നും ബിനോയ് വിശ്വം പറഞ്ഞു.

മുനമ്പത്തെ മണ്ണ് മുനമ്പത്തെ ജനങ്ങളുടേതാണ്. വർഗീതയുടെയും നാടാക്കി കേരളത്തെ മാറ്റാൻ ചില നിക്ഷിപ്ത താത്പര്യക്കാർ ശ്രമിക്കുന്നുണ്ട്. മുനമ്പത്ത് പ്രശ്നപരിഹാരമാണ് ആവശ്യം. ഈ വിഷയത്തിൽ നമുക്കെല്ലാവർക്കുമുള്ള അതെ വികാരം തന്നെയാണ് മുഖ്യമന്ത്രിക്കുള്ളതെന്നും ബിനോയ് വിശ്വം പറഞ്ഞു. വെള്ളം കലക്കി മീൻ പിടിക്കാൻ ചിലർ വന്നാൽ അതിന് വഴങ്ങരുതെന്ന ബോധ്യം നമുക്കുണ്ടെന്നും ബിനോയ് വിശ്വം പറഞ്ഞു.

Also read: വഖഫ് ഭേദഗതി ബിൽ പാസാക്കുമെന്ന് അമിത് ഷാ

അതേസമയം, മുനമ്പം വിഷയത്തിൽ പ്രതിപക്ഷനേതാവ് വി. ഡി സതീശന്റെ പ്രതികരണം വസ്തുതാ വിരുദ്ധമാണെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. മുനമ്പത്തേത് വഖഫ് ഭൂമി അല്ലെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രതികരണം. എന്നാൽ ലീഗ് നേതാവ് അധ്യക്ഷനായി ഇരുന്നപ്പോഴുള്ള ബോർഡ് ഉത്തരവിൽ ഭൂമി വഖഫിൻ്റേതെന്ന് വ്യക്തമാക്കുന്നുണ്ട്. യുഡിഫ് ഭരണകാലത്ത് നിയമിച്ച മുൻ മുസ്ലിം ലീഗ് അധ്യക്ഷൻ റഷീദലി തങ്ങൾ ആണ് ഉത്തരവ് ഇറക്കിയത്.വസ്തുതാ വിരുദ്ധമായ കാര്യങ്ങൾ പറയുന്ന പ്രതിപക്ഷ നേതാവ് വഖഫ് ബോർഡ് ഇറക്കിയ ഉത്തരവ് എങ്കിലും വായിക്കണമെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News