മുനമ്പം വിഷയത്തില്‍ ലീഗ് പ്രവര്‍ത്തക സമിതിയിലും തർക്കം

iuml

മുനമ്പം വിഷയത്തില്‍ ലീഗ് പ്രവര്‍ത്തക സമിതിയില്‍ തര്‍ക്കം. വഖഫ് ഭൂമിയാണെന്ന മുന്‍ നിലപാടില്‍ നിന്ന് പിന്നോട്ട് പോയതിലാണ് വിമര്‍ശനം ഉയര്‍ന്നത്. സര്‍ക്കാര്‍ നിയമപരമായ തീരുമാനം എടുക്കട്ടെയെന്ന് ഒരു വിഭാഗം നിലപാടെടുത്തു. മുനമ്പത്തില്‍ സാദിഖലി തങ്ങളുടേത് അന്തിമ നിലപാടെന്ന പ്രമേയം അംഗീകരിച്ചാണ് തര്‍ക്കം അവസാനിപ്പിച്ചത്.

മുനമ്പം വിഷയത്തില്‍ ലീഗ് പ്രവര്‍ത്തക സമിതിയിലും അഭിപ്രായ ഭിന്നത പ്രകടമായി. മുനമ്പം വഖഫ് ഭൂമിയാണെന്ന നിലപാടില്‍ നിന്ന് പിന്നോക്കം പോയതിനെ ഒരു വിഭാഗം ശക്തമായി എതിര്‍ത്തു. സമുദായ സംഘടനകള്‍ സ്വീകരിക്കുന്ന നിലപാട് കണ്ടില്ലെന്ന് നടിക്കരുത്. ഉറച്ച നിലപാട് സ്വീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നു. ഇ ടി മുഹമ്മദ് ബഷീര്‍, എം കെ മുനീര്‍, കെ എം ഷാജി എന്നിവര്‍ പരസ്യമായി പറഞ്ഞതും ഇവര്‍ എടുത്തു പറഞ്ഞു.

Read Also: ‘കാട്ടു കള്ളാ… നിനക്ക് മാപ്പില്ല’, എംകെ രാഘവൻ എംപിക്കെതിരെ കണ്ണൂരിൽ പ്രതിഷേധ പോസ്റ്ററുകൾ; കോൺഗ്രസിൽ തർക്കം രൂക്ഷം

സര്‍ക്കാര്‍ നിയമപരമായ തീരുമാനം എടുക്കട്ടെയെന്ന് കുഞ്ഞാലിക്കുട്ടി അടക്കമുള്ളവര്‍ നിലപാട് എടുത്തു. മത സൗഹാര്‍ദം തകരുമെന്ന നിലപാടും ഇവര്‍ മുന്നോട്ടു വെച്ചു. മുനമ്പത്തില്‍ സാദിഖലി തങ്ങളുടേത് അന്തിമ നിലപാടെന്ന പ്രമേയം അംഗീകരിച്ചാണ് തര്‍ക്കം അവസാനിപ്പിച്ചത്. വാർത്താ സമ്മേളനത്തിൽ മുനമ്പത്തില്‍ നിരവധി ചോദ്യം ഉയര്‍ന്നെങ്കിലും കൃത്യമായ മറുപടി പറയാതെ പി കെ കുഞ്ഞാലിക്കുട്ടി ഒഴിഞ്ഞു മാറി. ലീഗ് – സമതസ്ത തര്‍ക്കത്തില്‍ ചര്‍ച്ച തുടരുമെന്നും നേതാക്കള്‍ വ്യക്തമാക്കി. ഇതിലും കൂടുതല്‍ ചോദ്യങ്ങളോട് നേതാക്കള്‍ പ്രതികരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News