മുനമ്പത്ത് ഒരാളെപ്പോലും കുടിയിറക്കില്ലെന്ന് ബിനോയ് വിശ്വം

binoy-viswam

മുനമ്പത്ത് ഒരാളെപ്പോലും ആരും കുടിയിറക്കാന്‍ പോകുന്നില്ലെന്ന് സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. മുനമ്പത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകും, അത് പാവങ്ങളെ ഇറക്കിവിട്ടുകൊണ്ട് ആകില്ല. വഖഫ് ഭൂമി ആയാലും ദേവസ്വം ഭൂമി ആയാലും പാവങ്ങളെ മാനിച്ചേ തീരൂ എന്നും ബിനോയ് വിശ്വം കൊച്ചിയില്‍ പറഞ്ഞു.

വയനാട് ദുരന്തത്തില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന അവഗണനയ്ക്ക് നീതീകരണമില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ നിലപാട് അങ്ങേയറ്റം തെറ്റാണ്. പ്രധാനമന്ത്രി വയനാട്ടില്‍ വന്നപ്പോള്‍ പറഞ്ഞ വാക്ക് പാലിക്കണമെന്നും ബിനോയ് വിശ്വം ആവശ്യപ്പെട്ടു.

Read Also: മുനമ്പം: ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി, സിവില്‍ കോടതിയെ സമീപിക്കണം

വയനാടുമായി ബന്ധപ്പെട്ട് സഹായം സ്വീകരിക്കുന്നതില്‍ രാഷ്ട്രീയം നോക്കേണ്ടതില്ല. ഭൂമി കണ്ടെത്തുന്നതുമായി ബന്ധപ്പെട്ടുള്ള തടസ്സങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ആ കുരുക്കഴിക്കാന്‍ കോണ്‍ഗ്രസ് കൂടി സഹായിക്കണം. വീട് മാത്രമല്ല ആശുപത്രിയും സ്‌കൂളും അടക്കം എല്ലാ സൗകര്യങ്ങളും വേണം. വയനാട് ദുരന്തം ഉണ്ടായപ്പോള്‍ കേന്ദ്രം തരാമെന്ന് പറഞ്ഞതൊന്നും കേരളത്തില്‍ കിട്ടിയിട്ടില്ല.

വിഴിഞ്ഞം വിഷയത്തില്‍ കേന്ദ്രം രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ്. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് എന്ന പേരില്‍ അവിടെയും കേന്ദ്രം പിടിമുറുക്കുന്നു. സാമൂഹ്യ സുരക്ഷാ മേഖലയില്‍ കേരളം നേട്ടമുണ്ടാക്കി ഇന്ത്യക്കാകെ മാതൃകയായെന്നും ബിനോയ് വിശ്വം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News