മുനമ്പം ഭൂമി വിഷയത്തിൽ സിവില്‍ കോടതിയെ സമീപിക്കാന്‍ ഹൈക്കോടതി നിര്‍ദേശം. ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് കോടതി വ്യക്തമാക്കി. സിവില്‍ കോടതി തീര്‍പ്പ് ഉണ്ടാകുന്നത് വരെ സംരക്ഷണം നല്‍കാമെന്ന് വാക്കാല്‍ പരാമര്‍ശവും നടത്തി.
അതിനിടെ, മുനമ്പം വിഷയത്തിൽ രാഷ്ട്രീയമോ മറ്റ് വിഭജനമോ ഉണ്ടാകരുതെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് മന്ത്രി പി രാജീവ് പറഞ്ഞു. ഭൂമി വഖഫാണെന്നാണ് മുസ്ലിം ലീഗ് നേതൃത്വം പറയുന്നത്. വഖഫ് ഭൂമി വില്‍ക്കാന്‍ കഴിയുമോ. കുടുംബങ്ങളുടെ താത്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
Read Also: ‘മുനമ്പത്തെ വൻകിട മാഫിയകൾക്കുവേണ്ടിയാണ് പ്രതിപക്ഷ നേതാവ് വാദിക്കുന്നത്’; അഹമ്മദ് ദേവർകോവിൽ
സര്‍ക്കാര്‍ തര്‍ക്കങ്ങളില്ല കേന്ദ്രീകരിക്കുന്നത്. കമ്മീഷന്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മൂന്ന് മാസം കൊണ്ട് സമിതി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കും. കുടുംബങ്ങളുടെ നിയമപരമായ അവകാശം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
News Summary: High Court directs to approach civil court on Munambam land issue. Court clarifies that it will not interfere in ownership dispute.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here