മുനമ്പം: എല്‍ഡിഎഫ് നിലപാട് ഒരു കുടുംബത്തെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നത്

ldf-munambam

ഒരു കുടുംബത്തെയും ഒഴിപ്പിക്കാന്‍ പാടില്ല എന്നതാണ് മുനമ്പം വിഷയത്തിൽ എല്‍ഡിഎഫ് നിലപാട് എന്ന് കൺവീനർ ടിപി രാമകൃഷ്ണൻ അറിയിച്ചു. എല്ലാവര്‍ക്കും സംരക്ഷണം കിട്ടണമെന്നതാണ് ഞങ്ങളുടെ നിലപാട്. അതാണ് സര്‍ക്കാര്‍ നിലപാടുമെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തെ വര്‍ഗീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതില്‍ നിന്ന് അവരെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇന്നത്തെ ഉന്നതതല യോഗത്തിന് ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: മുണ്ടക്കൈ, ചൂരല്‍മല ദുരന്തം: കേന്ദ്ര അവഗണനക്കെതിരെ ഡിസം.5ന് എല്‍ഡിഎഫ് സംസ്ഥാന വ്യാപക പ്രതിഷേധം

സജി ചെറിയാന്‍ വിഷയം എല്‍ഡിഎഫ് ചര്‍ച്ച ചെയ്യേണ്ടതല്ല. നിയമപരമായ വിഷയമായതിനാൽ കോടതി തീരുമാനമെടുക്കട്ടെ. എന്നിട്ട് ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. നിയമപരമായി മുന്നോട്ടുപോകുക എന്നതാണ് എല്‍ഡിഎഫ് നിലപാട് എന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

കിഫ്ബിയുടെ പ്രവര്‍ത്തനം ഇല്ലാതാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആസൂത്രിത പദ്ധതികളുമായി മുന്നോട്ടുപോകുകയാണ്. കിഫ്ബിയെ സംരക്ഷിക്കണം. സംസ്ഥാനത്തിനെതിരായ മനുഷ്യത്വരഹിതമായ ഉപരോധം കേന്ദ്രം അവസാനിപ്പിക്കണമെന്നും ടിപി രാമകൃഷ്ണൻ പറഞ്ഞു.

News Summary: Convener TP Ramakrishnan said that the LDF’s stance on the Munambam issue is that no family should be evicted. Our stance is that everyone should be protected. That is the government’s stance, he said.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News