‘മുനമ്പം: മുസ്‌ലിം ലീഗ് നേതാക്കളുടേത് പബ്ലിസിറ്റി സ്റ്റണ്ട്’: ഐ എൻ എൽ


പാലക്കാട് ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശ ദിനത്തിൽ മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് നേതാക്കൾ നടത്തിയത് തരംതാഴ്ന്ന പബ്ലിസിറ്റി സ്റ്റണ്ടാണെന്ന് ഐ എൻ എൽ. മോദി സർക്കാർ കൊണ്ടുവന്ന വഖഫ് നിയമ ഭേദഗതി ബിൽ മുൻകാലപ്രാബല്യത്തോടെ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന മെത്രാൻ സമിതിയുമായി 'സമവായ' ചർച്ചക്കായി ഓടിച്ചെന്നത് വിചിത്രമായ കപട രാഷ്ട്രീയ നാടകമാണെന്ന് സാമാന്യബുദ്ധിയുള്ളവർക്ക് മനസ്സിലാകുന്നുണ്ട്.

Also read:കേന്ദ്ര സര്‍ക്കാരിന്റെ ഫിഷറീസ് പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; രാജ്യത്തെ മികച്ച മറൈന്‍ സംസ്ഥാനം കേരളം, മികച്ച മറൈന്‍ ജില്ല കൊല്ലം


പാർട്ടി അധ്യക്ഷൻ പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ പാർട്ടിക്കകത്തും സമസ്തയിലും എതിർപ്പും വിമർശനങ്ങളും വർദ്ധിച്ചിരിക്കെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ ശേഷിയുള്ള ഒരു സൂപ്പർമാൻ ആണ് തങ്ങൾ എന്ന് വരുത്തി തീർക്കാൻ കുഞ്ഞാലിക്കുട്ടി ആസൂത്രണം ചെയ്ത നാടകമാണിത്. മുനമ്പം ഭൂമി, അന്യാധീനപെട്ടതിന്റെ പാപപങ്കിലതയിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയാണ്. മുസ്ലിം ലീഗും കോൺഗ്രസും മുനമ്പം കയ്യേറിയ റിസോർട്ട്, ബാർ ഉടമകൾക്ക് വേണ്ടിയാണ് പരക്കം പായുന്നത്.

Also read:സാദിഖലി തങ്ങൾക്കെതിരായ മുഖ്യമന്ത്രിയുടെ വിമർശനം രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിൽ:ഇ പി ജയരാജൻ


ഈ 'ഡീലിംഗി'ന് പിന്നിൽ കോടികളാണ് മറിയുന്നത്. ഭൂ മാഫിയക്കു വേണ്ടി രംഗത്തുള്ള ആർ എസ് എസ്, കാസ തുടങ്ങിയ അത്യന്തിക ശക്തികളുമായി കൈകോർക്കാൻ ലീഗിൻ്റെ മേൽ മുകളിൽ നിന്ന് കടുത്ത സമ്മർദമുണ്ട്. മുനമ്പത്തെ വഖഫ് ഭൂമി വിറ്റു തുലക്കുന്നതിൽ മുഖ്യ പങ്കു വഹിച്ച ലീഗ് നേതൃത്വം കടുത്ത സമുദായ വഞ്ചനയാണ് കാട്ടുന്നത്. വഖഫ് നിയമ ഭേദഗതി ബിൽ പാർലമെൻ്റിൽ വോട്ടിനിടുമ്പോൾ മുസ്‌ലിം ലീഗ് എം പി മാരുടെ വിമാനം വൈകാതിരിക്കില്ലെന്ന് ഐ എൻ എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ എം എൽ എയും ജനറൽ സെക്രട്ടറി കാസിം ഇരിക്കൂറും പറഞ്ഞു.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News