മുനമ്പം സമരക്കാരുമായി മുഖ്യമന്ത്രി നാളെ ചര്‍ച്ച നടത്തും. വൈകിട്ട് നാലിന് ഓണ്‍ലൈനായാണ് ചര്‍ച്ച. എറണാകുളം ജില്ലാകളക്ടറും യോഗത്തില്‍ പങ്കെടുക്കും.
അതേസമയം, മുനമ്പം വിഷയത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി സര്‍ക്കാരിന്റെ ഉന്നതതലയോഗം. കൈവശാവകാശം ഉള്ള ആരെയും ഒഴിപ്പിക്കില്ലെന്നും ജുഡീഷ്യല്‍ കമ്മീഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചതായും മന്ത്രിമാരായ പി രാജീവ്, കെ രാജന്‍, വി അബ്ദുറഹ്മാന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രധാനമായും നാല് തീരുമാനങ്ങളാണ് യോഗത്തിലുണ്ടായത്. മുനമ്പത്ത് വഖഫ് ബോര്‍ഡ് ഇനി നോട്ടീസ് നല്‍കില്ല. സര്‍ക്കാര്‍ എല്ലാവശവും പരിശോധിച്ചെന്നും മന്ത്രി രാജീവ് അറിയിച്ചു. ജനങ്ങളുടെ നിയമപരമായ അവകാശം പരിശോധിക്കന്‍ ജ. രാമചന്ദ്രന്‍ അധ്യക്ഷനായി കമ്മീഷന്‍ രൂപീകരിക്കും. മൂന്ന് മാസം കൊണ്ട് കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിയമപരമായ സഹായം സര്‍ക്കാര്‍ നല്‍കും.
ഏതൊക്കെ വിഷയങ്ങളില്‍ പരിശോധന വേണമെന്ന് കമ്മീഷന്‍ തീരുമാനിക്കും. മുനമ്പത്ത് ശാശ്വത പരിഹാരം കാണാന്‍ ആണ് തീരുമാനം. അതിനായാണ് ആക്റ്റിംഗ് ചീഫ് ജസ്റ്റിസ് ആയ ആളെ തന്നെ നിയമിച്ചത്. കൊടുത്ത നോട്ടീസില്‍ തുടര്‍നടപടി ഉണ്ടാകില്ല. ഇനി ഒരു നോട്ടീസും നല്‍കരുതെന്ന സര്‍ക്കാര്‍ ആവശ്യം വഖഫ് ബോര്‍ഡ് അംഗീകരിച്ചു. എല്ലാ സങ്കീര്‍ണതകളും കമ്മീഷന്‍ പരിശോധിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here