മുനമ്പം വിഷയത്തിൽ യുഡിഎഫിൽ ഭിന്നത; സതീശൻ്റെ പ്രസ്താവനക്കെതിരെ മുസ്ലിം ലീഗ്

munambam-udf-vd-satheesan-mk-muneer

മുനമ്പം വഖഫ് ഭൂമി അല്ലെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശിൻ്റെ അഭിപ്രായം യു ഡി എഫിൽ ചർച്ച നടത്തിയ ശേഷമുള്ളത് അല്ലെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. മുനമ്പത്തേത് വഖഫ് ഭൂമി ആണെന്നോ അല്ലെന്നോ തീരുമാനം ആയിട്ടില്ല. തീരുമാനം പറയേണ്ടത് സർക്കാർ ആണെന്നും എം കെ മുനീർ പറഞ്ഞു.

മുനമ്പം ഭൂമി വഖഫല്ല എന്ന പ്രതിപക്ഷ നേതാവിൻ്റെ പ്രസ്താവന ആവർത്തിച്ചതിന് പിന്നാലെയാണ് എം കെ മുനീറിൻ്റെ പ്രതികരണം. ഇക്കാര്യം മുസ്ലിം സംഘടനകൾ അംഗീകരിച്ചതാണെന്നും സർക്കാറും വഖഫ് ബോർഡുമാണ് വഖഫ് ഭൂമിയെന്ന് പറയുന്നത് എന്നായിരുന്നു സതീശൻ ഇന്നലെ കോഴിക്കോട് പറഞ്ഞത്.

Read Also: ‘മുനമ്പം വഖഫ് ഭൂമി തന്നെ, അല്ലെന്ന തരത്തിലുള്ള പ്രതിപക്ഷ നേതാവിന്റെ അഭിപ്രായം ശുദ്ധ അസംബന്ധം’; കേരള മുസ്‌ലിം ജമാഅത്ത്

എന്നാൽ യു ഡി എഫിൽ ചർച്ച നടത്തിയ ശേഷം വന്ന അഭിപ്രായം അല്ല വി ഡി സതീശൻ്റെത് എന്നും മുനമ്പത്തേത് വഖഫ് ആണോ അല്ലയൊ എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നുമായിരുന്നു എം കെ മുനീറിൻ്റെ പ്രതികരണം. പ്രതിപക്ഷ നേതാവിൻ്റെ നിലപാടിനെതിരെ കാന്തപുരം വിഭാഗവും രംഗത്തെത്തിയിരുന്നു. മുസ്ലിം സംഘടനകളും പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി രഗത്തെത്തിയിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News