വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ അമിക്കസ് ക്യൂറി. മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിൽ കേരളം തക്കസമയത്ത് നിവേദനം നൽകിയില്ലെന്ന പ്രസ്താവന തെറ്റിദ്ധരിപ്പിക്കുന്നതും വാസ്തവ വിരുദ്ധവുമാണെന്ന് അമിക്കസ് ക്യൂറി. ദുരിതാശ്വാസ ഫണ്ട് കേന്ദ്രം നൽകാത്തതിനെ സംബന്ധിച്ചുള്ള കേസ് ഹൈക്കോടി പരിഗണിക്കവേയാണ് അമിക്കസ് ക്യൂറി അമിത് ഷായുടെ വാദം അവാസ്തവമാണെന്ന് കോടതിയെ അറിയിച്ചത്.
Also Read: ഹേമ കമ്മിറ്റി റിപ്പോർട്ട്; നീക്കം ചെയ്ത ഭാഗങ്ങൾ പുറത്തുവിടണമെന്ന ഉത്തരവ് ഇന്ന് ഉണ്ടാകില്ല
ഹൈക്കോടതിയില്‍.സംസ്ഥാന സര്‍ക്കാര്‍ നിവേദനം നല്‍കിയതിനെ സംബന്ധിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ പാർലമെൻറിൽ നടത്തിയ പ്രസ്താവന വാസ്തവ വിരുദ്ധമെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ ചൂണ്ടിക്കാട്ടി.മുണ്ടക്കൈ ചൂരല്‍മല ദുരന്തവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയായിരുന്നു അമിക്കസ് ക്യൂറി അഡ്വ.രഞ്ജിത്ത് തമ്പാന്‍ ഇക്കാര്യം ഡിവിഷന്‍ബെഞ്ചിനെ അറിയിച്ചത്.കേസ് പരിഗണിക്കുന്നത് വ്യാഴാഴ്ച്ചയിലേക്ക് മാറ്റി.
Also Read: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാർ നിലപാട് ക്രിസ്റ്റൽ ക്ലിയറാണ്; മന്ത്രി സജി ചെറിയാൻ
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസം സംബന്ധിച്ച് പ്രധാനമന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ടെന്നും ഇത് പാലിക്കുംവിധമുള്ള നടപടിയ്ക്ക് സംസ്ഥാനം വലിയ കാലതാമസം വരുത്തുന്നുവെന്നുമായിരുന്നു കേന്ദ്രമന്ത്രി അമിതിഷാ പാര്‍ലമെന്‍റില്‍ പറഞ്ഞത്. പുനരധിവാസത്തിന് 2219 കോടി രൂപ സഹായം ആവശ്യപ്പെട്ട് ഈയടുത്താണ് കേരളം നിവേദനം നല്‍കിയതെന്നും അമിത് ഷാ പ്രസ്താവന നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന വാസ്തവ വിരുദ്ധമാണെന്നാണ് വിഷയത്തെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച അമിക്കസ് ക്യൂറി അഡ്വ.രഞ്ജിത്ത് തമ്പാന്‍ ഹൈക്കോടതിയെ അറിയിച്ചത്.
സംസ്ഥാനം സമയബന്ധിതമായിത്തന്നെ നിവേദനം നല്‍കിയതാണെന്നും ആവശ്യപ്പെട്ട പ്രത്യേക സഹായം ഇതുവരെ കേന്ദ്രസര്‍ക്കാര്‍ നല്‍കിയില്ലെന്നും അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടി. ദുരന്തസാഹചര്യങ്ങളില്‍ ധനസഹായം നല്‍കുന്നതില്‍ കേന്ദ്രം കേരളത്തോട് കാണിക്കുന്ന വിവേചനം സംബന്ധിച്ച് നേരത്തെതന്നെ അമിക്കസ് ക്യൂറി കോടതിയെ ബോധ്യപ്പെടുത്തിയിരുന്നു.
അതേ സമയം എസ് ഡി ആർ എഫിൽ ബാക്കിയുള്ള 677 കോടി രൂപയില്‍ അടിയന്തിരാവശ്യത്തിന് എത്ര ചെലവഴിക്കണമെന്ന് ധാരണയില്ലേയെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയോട് ഹൈക്കോടതി ചോദിച്ചു.
കേന്ദ്രത്തോട് സഹായം ആവശ്യപ്പെടുമ്പോള്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ കണക്ക് വേണമെന്നും അടിയന്തിര ആവശ്യത്തിന് എസ് ഡി ആര്‍ എഫില്‍ നിന്ന് എത്ര രൂപ ചെലവഴിക്കാനാവുമെന്നും ഡിവിഷന്‍ബെഞ്ച് ആരാഞ്ഞു.
ദുരന്തനിവാരണത്തിനായി 700 കോടി രൂപയോളം എല്ലാവർഷവും ആവശ്യം വരാറുണ്ടെന്നും അതിനാലാണ് പ്രത്യേക സഹായം ആവശ്യപ്പെടുന്നതെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എസ് ഡി ആര്‍ എഫ് വിനിയോഗം സംബന്ധിച്ച് കണക്കിൽ വ്യക്തത വരുത്തണമെന്ന് നിര്‍ദേശിച്ച കോടതി കേസ് അടുത്ത വ്യാഴാഴ്ച്ച പരിഗണിക്കാൻ മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here