ദുരന്ത നിവാരണം: തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് ഹൈക്കോടതി

WAYANAD

മുണ്ടക്കൈ-ചൂരൽമല ദുരന്തം, എസ്റ്റിമേറ്റ് കണക്കുകളിലെ തെറ്റായ മാധ്യമ വാര്‍ത്തകള്‍ക്കെതിരെ ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. ദുരന്ത നിവാരണ അതോറിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ കോടതിയ്ക്ക് ബോധ്യമുണ്ടെന്നും മാധ്യമങ്ങളെ അത് ബോധ്യപ്പെടുത്തേണ്ടതില്ലെന്നും ഹൈക്കോടതി പറഞ്ഞു. ചൂരൽമല ദുരന്തത്തിൽ തെറ്റായ വ്യാഖ്യാനങ്ങള്‍ നല്‍കുന്നതില്‍ നിന്നും മാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്നാവശ്യപ്പെട്ട ഹൈക്കോടതി ദുരന്ത നിവാരണ അതോറിറ്റിയോട് അസംബന്ധങ്ങള്‍ക്ക് ചെവികൊടുക്കേണ്ട, ലക്ഷ്യത്തില്‍ നിന്ന് പിന്തിരിയരുതെന്നും പറഞ്ഞു.

ALSO READ: സർക്കാർ മേഖലയിൽ നിയമനമില്ലെന്ന ആക്ഷേപം, പ്രതിപക്ഷ ആരോപണം രാജ്യത്തെ പൊതുസ്ഥിതി അറിയാതെ.. നിയമനത്തിൽ കേരള PSC രാജ്യത്ത് ഒന്നാമത്; മന്ത്രി കെ എൻ ബാലഗോപാൽ

തുടർന്ന് കേന്ദ്ര സർക്കാരിനോട് വയനാടിനായി എന്തെങ്കിലും ചെയ്യൂ എന്നും കോടതി ആവശ്യപ്പെട്ടു. വയനാട്ടിലെ പുനരധിവാസ പ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നത് സമൂഹ താല്‍പര്യത്തിനെതിരാണെന്നും കോടതി  നിരീക്ഷിച്ചു. വിഷയത്തിൽ തെറ്റായ വ്യാഖ്യാനം നല്‍കുന്നതില്‍ നിന്ന് മാധ്യമങ്ങള്‍ വിട്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്നും ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News