മുണ്ടക്കൈ – ചൂരൽമല ദുരന്തം പുനരധിവാസം പൂർത്തിയാക്കും വരെ കേരളം ചുരമിറങ്ങില്ലെന്ന് മന്ത്രി കെ രാജൻ. നിയമസഭയിൽ അടിയന്തര പ്രമേയത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. തെരച്ചിൽ ഇപ്പോഴും തുടരുകയാണ് ഇനിയും 47 പേരെ കണ്ടെത്താനുണ്ട്. തെരച്ചിലിൽ നിന്ന് ബോധപൂർവ്വമായ പിന്നോട്ട് പോകൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കാലങ്ങളായി കേന്ദ്രത്തോട് റഡാർ സംവിധാനം ആവശ്യപ്പെടുകയാണ്. ഇപ്പോൾ സർക്കാർ കവച് എന്ന സംവിധാനം സജ്ജീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം നിയമസഭയിൽ അറിയിച്ചു.
എല്ലാ പരിശോധനകളും പൂർത്തിയാക്കിയാണ് പുനരധിവാസം നടപ്പിലാക്കുന്നത്. പുനരധിവാസ ഭൂമിയിൽ നിന്ന് ഒരാൾക്കും മറ്റൊരിടത്തേക്കു പോകേണ്ടി വരരുത്. എല്ലാവരുടെയും അഭിപ്രായം പരിഗണിച്ചാണ് സ്ഥലം ഏറ്റെടുക്കുന്നത്. സാങ്കേതിക കാര്യങ്ങൾ എല്ലാം പൂർത്തീകരിക്കേണ്ടതിനാലാണ് ഭൂമി ഏറ്റെടുക്കൽ വൈകാനുള്ള കാരണം. ഡിസാസ്റ്റർ ആക്ട് പ്രകാരമാണ് ഭൂമി ഏറ്റെടുക്കുന്നത് ഇതിനാലാണ് നടപടികൾ വൈകുന്നത്. ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നത് ഭൂമി ഏറ്റെടുക്കലിനെ ബാധിക്കില്ലെന്നും. സമഗ്രമായ പുനരധിവാസത്തിന് മൈക്രോ പ്ലാൻ തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ ആർക്കെങ്കിലും കിട്ടിയില്ലെങ്കിൽ ഹെല്പ് ഡെസ്കിനെ അറിയിക്കാം. ദുരന്തബാധിതർക്ക് 17 ബാങ്കുകളിൽ വായ്പകൾ ഉണ്ടെന്ന് കണ്ടെത്തി. ഈ കടങ്ങളെല്ലാം എഴുതിത്തള്ളണമെന്ന് തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ അനുഭവം കേട്ടപ്പോൾ 10 ദിവസത്തിനുള്ളിൽ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here