വയനാട് മുണ്ടക്കൈ ചൂരൽമല പുനരധിവാസ പദ്ധതിക്ക് മന്ത്രിസഭയുടെ പൂർണ അംഗീകാരം. എല്ലാ സംവിധാനങ്ങളും അടങ്ങിയ ടൗൺഷിപ്പാണ് നിർമിക്കുക എന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. നെടുമ്പാലയിലും കല്പറ്റയിലും വീടുകൾ നിർമിക്കുക എന്നും ചീഫ് സെക്രട്ടറി വ്യക്തമാക്കി. 10 സെന്റിൽ ഒരു വീട് എന്നിങ്ങനെയാണ് വീടുകൾ നിർമിക്കുക. ഭൂസ്ഥിതി അനുസരിച്ചാണ് വീടുകൾ നിർമിക്കുക എന്നും ചീഫ് സെക്രട്ടറി അറിയിച്ചു.
മുണ്ടക്കൈ – ചൂരൽമല പുനരധിവാസത്തിന് ദുരിതബാധിതർക്ക് നൽകുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം അവർക്ക് തന്നെയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തമേഖല വനം ഭൂമിയായി മാറാതിരിക്കാൻ നടപടി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടൗൺഷിപ്പിന്റെ നിർമാണ ചുമതല ഊരാളുങ്കലിനാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
‘ടൗണ്‍ ഷിപ്പിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച വിഷയത്തില്‍ ഹൈക്കോടതി സര്‍ക്കാരിനനുകൂലമായവിധി പുറപ്പെടുവിച്ചിട്ടുണ്ട്. നിലവില്‍ സ്ഥലം കൈവശം വെച്ചവര്‍ ഡിസാസ്റ്റര്‍ മാനേജ്മെന്‍റ് നിയമം, 2005 പ്രകാരം എസ്റ്റേറ്റുകള്‍ ഏറ്റെടുക്കാനുള്ള സര്‍ക്കാരിന്‍റെ ഉദ്ദേശത്തെ ചോദ്യം ചെയ്തുകൊണ്ടും നഷ്ടപരിഹാരത്തിന്‍റെ വ്യവസ്ഥകളെ ചോദ്യം ചെയ്തുകൊണ്ടും ഫയല്‍ചെയ്ത റിട്ട് ഹര്‍ജികളിലാണ് .ഹൈക്കോടതിയുടെ തീരുമാനം വന്നിട്ടുള്ളത്.
കണ്ടെത്തിയ ഭൂമിയില്‍ പുനരധിവാസത്തിനും നിര്‍മ്മാണത്തിനും അനുയോജ്യമല്ലാത്ത ഭാഗം ഒഴിവാക്കിയതിനു ശേഷം എല്‍സ്റ്റോണ്‍ എസ്റ്റേറ്റില്‍ 58.50 ഹെക്ടറും നെടുമ്പാല എസ്റ്റേറ്റില്‍ 48.96 ഹെക്ടറുമാണ് ഏറ്റെടുക്കുക. ഏറ്റെടുക്കാത്ത ഭൂമിയില്‍ പ്ലാന്‍റേഷന്‍ മുന്നോട്ടു കൊണ്ടുപോകാന്‍ അനുമതി നല്‍കും. ഭൂമി കണ്ടെത്തിയത് ഡ്രോണ്‍ സര്‍വേയിലൂടെയാണ്. ഇപ്പോള്‍ ഫീല്‍ഡ് സര്‍വേ നടന്നുകൊണ്ടിരിക്കുകയാണ്. അത് പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ കണിശതയുള്ള കണക്കുകള്‍ ലഭ്യമാകും’ -മുഖ്യമന്ത്രി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here