കേരളത്തിന്റെ സമ്മർദം ഫലം കണ്ടു; ചൂരല്‍മല- മുണ്ടക്കൈ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്രം, പ്രത്യേക ധനസഹായമില്ല

meppadi-disaster-mundakkai-chooralmala

വയനാട്ടിലെ ചൂരല്‍മല- മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ അവസാനമുണ്ടായ ദുരന്തത്തിൽ മാസങ്ങൾക്ക് ശേഷമാണ് അതിതീവ്ര ദുരന്തമായി കേന്ദ്രം പ്രഖ്യാപിച്ചത്. മാസങ്ങൾ നീണ്ട കേരളത്തിന്റെ നിരന്തര ആവശ്യവും സമ്മർദവും ആണ് ഒടുവിൽ ഫലം കണ്ടത്.

ചൂരല്‍മല- മുണ്ടക്കൈ ഉരുൾപൊട്ടൽ അതിതീവ്ര ദുരന്തമായി പ്രഖ്യാപിച്ചത് കേന്ദ്ര സര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. അതേസമയം പ്രത്യേക ധനസഹായം പ്രഖ്യാപിച്ചിട്ടില്ല. ദുരന്തനിവാരണ നിധിയില്‍ നിന്ന് ആവശ്യത്തിന് പണം നല്‍കി എന്ന് പറഞ്ഞ് കൈകഴുകിയിരിക്കുകയാണ് ഇപ്പോൾ കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയം ജോയിന്റ് സെക്രട്ടറി ഡോ.രാജേഷ് ഗുപ്ത, സംസ്ഥാന റവന്യൂ, ദുരന്ത നിവാരണ, ഭവന വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിന് അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Read Also: കേന്ദ്രം പണം തന്നില്ലെങ്കിലും വയനാട്ടില്‍ ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കുമെന്ന് മുഖ്യമന്ത്രി

അതിനിടെ, കേന്ദ്രം പണം തന്നില്ലെങ്കിലും ചൂരല്‍മല- മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായി വയനാട്ടില്‍ ടൗണ്‍ഷിപ്പ് യാഥാര്‍ഥ്യമാക്കുമെന്നും പറയുന്നത് നടപ്പിലാക്കാനാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ നിലകൊള്ളുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നാടിനു വിരുദ്ധമായ സമീപനമാണ് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്നത്. സഹായം ഇനിയും ആവശ്യപ്പെടുമെന്നും അത് അര്‍ഹതപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News