ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് ചില്ലിക്കാശ് അനുവദിക്കാത്ത കേന്ദ്രത്തിനെതിരെ പ്രതിഷേധ ആഹ്വാനവുമായി സിപിഐഎം വയനാട് ജില്ലാ സമ്മേളന പ്രമേയം

cpim-wayanad-conference

മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇരകളായവരെ പുനരധിവസിക്കുന്നതിന് ചില്ലിക്കാശ് അനുവദിക്കാത്ത കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതിഷേധ ആഹ്വാനവുമായി സിപിഐഎം വയനാട് ജില്ലാ സമ്മേളന പ്രമേയം. പുനരിധവാസ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട്ടിലെത്തി ദുരന്തത്തിന് ഇടയായവരെ നേരിട്ട് കണ്ട് ആശ്വസിപ്പിച്ചിരുന്നു. തുടര്‍ന്ന് പുനരധിവാസത്തിന് പണം തടസ്സമാകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തു. എന്നാല്‍ ഇതുവരെ ഒരു ചില്ലിക്കാശ് പോലും കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടില്ല.

ബിജെപി യും അവരുടെ സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് പണം അനുവദിക്കുന്നതിന് കാലതാമസമോ മാനദണ്ഡമോ തടസ്സമായില്ല. മുണ്ടക്കൈയില്‍ രക്ഷാ പ്രവര്‍ത്തനത്തിന് കേന്ദ്രസേനയെ അയച്ചതിന്റെയും സഹായം നല്‍കിയതിന്റേയും ചിലവ് പോലും കേരളത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയും കേരളത്തിന്റെ പകപോക്കല്‍ സമീപനത്തിന്റെ തുടര്‍ച്ചയും ആണ്.

Read Also: ‘ഭൂരിപക്ഷമില്ലാതിരുന്നിട്ടും ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബിജെപി ചര്‍ച്ചയാക്കുന്നത് ജനകീയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ എത്താതിരിക്കാന്‍’: എ വിജയരാഘവന്‍

ഈ ചിറ്റമ്മ നയത്തില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണം. കേരളത്തിന്റെ അവകാശങ്ങള്‍ തുടര്‍ച്ചയായി നിഷേധിക്കുന്ന കേന്ദ്ര നയത്തിനെതിരെ എല്ലാ വിഭാഗം ജനങ്ങളും പ്രക്ഷോഭം ഉയര്‍ത്താനും പ്രമേയം ആഹ്വാനം ചെയ്തു. ദുരന്തമുണ്ടായ ഉടനെത്തന്നെ സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ന്നു പ്രവര്‍ത്തിച്ചു. മന്ത്രിസഭ ഉപസമിതി രൂപവത്കരിച്ചു. നാല് മന്ത്രിമാര്‍ വയനാട്ടില്‍ നിന്ന് ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ഫലപ്രദമായി നേതൃത്വം നല്‍കി. എല്ലാ വിഭാഗം ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ബഹുജന സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു. ദുരന്തമുഖത്ത് ഒരു സര്‍ക്കാര്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്നതിന്റെ മികച്ച ഉദാഹരണമായിരുന്നു സര്‍ക്കാരിന്റെ പ്രവര്‍ത്തനം.

ദുരന്തത്തിനിരയായ മനുഷ്യരെ സമ്പൂര്‍ണമായി പുനരധിവസിപ്പിക്കേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഏറ്റെടുത്ത സ്ഥലം സംബന്ധിച്ച കേസുകള്‍ക്ക് പരിഹാരം കണ്ട് പുനരധിവാസം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും പ്രമേയം ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News