മുണ്ടക്കൈ ദുരന്തം; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു, ഇന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി

മുണ്ടക്കൈ ദുരന്തത്തില്‍ കാണാതായവര്‍ക്കായി ഊര്‍ജ്ജിത തിരച്ചില്‍. നിലമ്പൂര്‍ ചാലിയാര്‍ തീരം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. നിലമ്പൂര്‍ മുണ്ടേരി തലപ്പാലിയില്‍ നടത്തിയ തിരച്ചിലില്‍ ഇന്നും മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തി. ചൂരല്‍മലയിലെ വെള്ളാര്‍മല സ്‌കൂളിന് സമീപത്ത് നിന്നും ശരീരഭാഗം കണ്ടെത്തിയിട്ടുണ്ട്.

ALSO READ:കണ്ണുകളില്‍ ഗ്ലാസ് തറഞ്ഞുകയറി, സ്വകാര്യ ഭാഗത്ത് മുറിവേറ്റ് രക്തം വാര്‍ന്നു, മുഖത്ത് വെട്ടേറ്റു; വനിതാ ഡോക്ടറെ കൊലപ്പെടുത്തിയത് ക്രൂരമായ പീഡനത്തിന് ശേഷം

മലപ്പുറം മുണ്ടേരി തലപ്പാലിയില്‍ നടത്തിയ തിരച്ചിലിലാണ് ശരീരഭാഗം കണ്ടെത്തിയത്. ഇന്നലെയും ഈ മേഖലയില്‍ നിന്ന് മൃതദേഹ ഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ചൂരല്‍മലയില്‍ നിന്ന് കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ വെള്ളാര്‍മല സ്‌കൂളിന് സമീപത്ത് നിന്ന് മൃതദേഹഭാഗമെന്ന് സംശയിക്കുന്ന ഭാഗവും കണ്ടെത്തിയിട്ടുണ്ട്.

എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പൊലീസ്, തണ്ടര്‍ബോള്‍ട്ട്, വനംവകുപ്പ് എന്നീ സേനകള്‍ അടങ്ങുന്ന 60 അംഗ സംഘമാണ് ചാലിയാര്‍ മേഖലയില്‍ തിരച്ചില്‍ നടത്തുന്നത്. സന്നദ്ധ സംഘടനകളുടെ പ്രവര്‍ത്തകരും തിരച്ചിലിന്റെ ഭാഗമാണ്. മലപ്പുറം ജില്ലാ പൊലീസ് മേധാവിയും മുണ്ടേരി ഇരുട്ടുകുത്തിയിലെ മുങ്ങല്‍ വിദഗ്ധരും തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്. മുണ്ടേരി ഫാം മുതല്‍ പരപ്പന്‍പാറ വരെയുള്ള ചാലിയാറിന്റെ ഇരു കരകളിലും തിരച്ചില്‍ നടക്കും.

ALSO READ:സദാനന്ദപുരം അവധൂതാശ്രമത്തില്‍ സ്വാമി രാമാനന്ദഭാരതിയെ ആക്രമിച്ചതായി പരാതി

വനമേഖലയായ പാണന്‍കായം, ചാലിയാര്‍ മുക്ക്, ഇരുട്ടുകുത്തി കുമ്പളപ്പാറ എന്നിവിടങ്ങളില്‍ കൂടുതല്‍ പരിശോധന നടത്തും. ദുരന്തം നടന്ന് രണ്ടാഴ്ചയായി തുടരുന്ന തിരച്ചിലില്‍ ഇതുവരെ 80 മൃതദേഹങ്ങളും 167 ശരീര ഭാഗങ്ങളുമാണ് ചാലിയാറിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി കണ്ടെടുത്തത്. പുന്‍ചിരിമറ്റം മുതല്‍ ചൂരല്‍ മലവരേയും തിരച്ചില്‍ നടക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News