തിരുവനന്തപുരത്ത് കോൺഗ്രസ് ഭരിക്കുന്ന മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം പ്രസിഡന്റ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മോഹനകുമാരൻ നായർ (62) നെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കാട്ടാക്കട അമ്പൂരി – തേക്ക് പാറ എന്ന സ്ഥലത്ത് റിസോർട്ടിന് പുറകിലാണ് തുങ്ങി മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്.
Also read: പ്രശസ്ത ഭക്തി ഗാനരചയിതാവ് എ വി വാസുദേവന്‍ പോറ്റി അന്തരിച്ചു
മുണ്ടേല രാജീവ് ഗാന്ധി റസിഡൻസ് വെൽഫെയർ സഹകരണ സംഘം ക്രമക്കേടിൽ കഴിഞ്ഞ മൂന്ന് മാസമായി നിക്ഷേപകർ സമരം നടത്തി വരികയാണ്. സഹകരണ വകുപ്പിൻ്റെ 65 ആം വകുപ്പ് പ്രകാരം അസിസ്റ്റൻ്റ് രജിസ്ട്രാർ നടത്തിയ അന്വേഷണത്തിൽ 34 കോടി രൂപയുടെ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്.
ജോയിൻ്റ് രജിസ്ട്രാർക്ക് നൽകിയ റിപ്പോർട്ടിലും 34 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി പറയുന്നു. തുടർന്ന് ബോർഡ് പിരിച്ച് വിട്ടു. അഴിമതി നടത്തിയ ഉദ്യോഗസ്ഥരെ ഈ മാസം അറസ്റ്റ് ചെയ്യുവാനുള്ള നടപടികൾ എടുക്കുമെന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണ സമിതി സമരക്കാരെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ നിക്ഷേപകരുടെ പ്രതിഷേധവും ശക്തമായതോടെ സഹകരണ സംഘം പ്രസിഡന്റ് മോഹനകുമാരൻ നായർ ഒളിവിൽ പോവുകയായിരുന്നു.
ശേഷം ഇന്ന് രാവിലെയോടെ കാട്ടാക്കട അമ്പൂരിയിലെ തേക്ക് പാറയിലെ ഒരു റിസോർട്ടിന് പുറകിലായി തുങ്ങി മരിച്ച നിലയിൽ ഇയാളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ആത്മഹത്യയിൽ വെള്ളറട പോലീസ് കേസെടുത്തു. 500ഓളം നിക്ഷേപകരുടെ 168 പരാതികളാണ് സഹകരണ സംഘത്തിനെതിരെ അരുവിക്കര പോലീസിന് നൽകിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നിക്ഷേപകരായ ഭിന്നശേഷിക്കാരും പ്രതിഷേധം നടത്തിയിരുന്നു.
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. Toll free helpline number: 1056
Trivandrum Mundela Rajiv Gandhi Residence Welfare Co operative Society President Mohanakumaran Nair committed suicide
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here