മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം കഥാകൃത്ത് മാനസിക്ക്

സാഹിത്യകാരൻ മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക പുരസ്കാരം കഥാകൃത്ത് മാനസിക്ക്. 25,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ജൂൺ 9 ന് വൈശാഖൻ പുരസ്കാരം സമർപ്പിക്കും.

ALSO READ: രാജ്‌കോട്ടിലെ തീപിടിത്തം; ഗുജറാത്ത് സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

പ്രശസ്തസാഹിത്യകാരൻ മുണ്ടൂർ കൃഷ്‌ണൻ കുട്ടിയുടെ സ്‌മരണയ്ക്കായി വർഷാവർഷം നൽകിവരുന്ന പുരസ്കാരമാണ് മുണ്ടൂർ കൃഷ്‌ണൻകുട്ടി അവാർഡ്. ചെറുകഥാസാഹിത്യ മേഖലയിലെ മാനസിയുടെ സമഗ്രസംഭാവനയ്ക്കു‌ള്ളതാണ് അവാർഡ്.  ടി ആർ അജയൻ, ഡോ. സി പി ചിത്രഭാനു, നോവലിസ്റ്റ് ടി.ഡി. രാമകൃഷ്‌ണൻ, ഡോ. പി. ആർ ജയശീലൻ എന്നിവരടങ്ങുന്ന സമിതിയാണ് അവാർഡിന് മനസിയെ തെരഞ്ഞെടുത്തത്.

Also read:മേയർ ആര്യ രാജേന്ദ്രനെതിരായ കെഎസ്ആർടിസി ഡ്രൈവറുടെ അധിക്ഷേപം; യദുവിൻ്റെ ഹർജി തളളി

മഞ്ഞിലെ പക്ഷി, അവസാനമില്ലാത്ത യാത്രകൾ, ഇടിവാളിന്റെ തേങ്ങൽ, വെളിച്ചത്തിൻ്റെ താളം തുടങ്ങിയവയാണ് മാനസിയുടെ പ്രധാന കൃതികൾ. സ്ത്രികൾ നേരിടുന്ന സാമൂഹിക രാഷടിയ പ്രശ്നങ്ങളും പാർശ്വവൽക്കപ്പെട്ടവരുടെ അവസ്ഥകളുമാണ് മാനസിയുടെ മാനസിയുടെ കൃതികളിലെ മുഖ്യപ്രമേയം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News