സ്വർണക്കടത്തിൽ അബുലൈസിനെ കുറ്റവിമുക്തനാക്കിയെന്ന് മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം; കൈരളി ന്യൂസ് ഫോളോ അപ്പ്

mk muneer

സ്വർണ്ണകടത്തുമാരുമായി ചേർന്നുളള എംകെ മുനീറിൻ്റെ അമാന എംബ്രേസ് പദ്ധതിയെക്കുറിച്ച് മുനീർ നിയമസഭയിൽ പറഞ്ഞത് പച്ചക്കള്ളം. അബുലൈസിനെ കുറ്റവിമുക്തനാക്കിയെന്നായിരുന്നു മുനീർ സഭയിൽ പറഞ്ഞത്. അബുലൈസിനെതിരായ കേസ് ഇപ്പോഴും നടക്കുന്നു. കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കുറ്റാന്വേഷണ കോടതിയിലാണ് കേസ് നടക്കുന്നത്. 2013 ൽ എയർഹോസ്റ്റസ് പിടിയിലായ കേസിൽ കസ്റ്റംസ് കുറ്റപത്രം സമർപ്പിച്ചിരുന്നു.

Also Read; തെരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ഹരിയാനയിലും ജമ്മു കാശ്മീരിലും സർക്കാർ രൂപീകരണ ചർച്ചകൾ സജീവം

അബുലൈസിൻ്റെ നേതൃത്വത്തിൽ പല തവണ സ്വർണ്ണം കടത്തിയെന്നാണ് കസ്റ്റംസ് പറയുന്നത്. മുൻകരുതൽ എന്ന നിലയിലാണ് കൊഫേ പോസ പ്രകാരം തടങ്കലിലിട്ടത്. ഷഹബാസ്, നബീൽ ,അബു ലൈസ് ,ഹിറോമാസാ സെബാസ്റ്റിയൻ, റാഹില ചീരായി എന്നിവരായിരുന്നു പ്രതികൾ. അബുലൈസിനെ 2017ൽ അറസ്റ്റ് ചെയ്തു, നബീൽ ഇപ്പോഴും ഒളിവിലാണ്. ഈ വസ്തുതകൾ ഒക്കെ മറച്ചു വെച്ചാണ് മുനീർ സഭയിൽ കള്ളം പറഞ്ഞത്. ഗവേർണിംഗ് ബോഡിയിലെ സ്വർണ്ണക്കടത്ത് കേസിലെ മറ്റ് പ്രതികളായ ഒകെ സലാം, റഫീഖ് അമാന എന്നിവരെക്കുറിച്ച് മുനീറിന് മിണ്ടാട്ടമില്ല.

Also Read; മഹാരാഷ്ട്രയിൽ പരാജയ ഭീതി; എൻ ഡി എ നേതാക്കൾ ഇന്ത്യാ മുന്നണിയിലേക്ക്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News