തിരുവല്ലയിൽ മുൻ നഗരസഭ ചെയർമാനെതിരെ പരാതി നൽകി നഗരസഭ ചെയർപേഴ്സൺ

തിരുവല്ലയിൽ മുൻ നഗരസഭ ചെയർമാൻ ആർ അജയകുമാറിനെതിരെ പരാതിയുമായി നിലവിലെ നഗരസഭ ചെയർപേഴ്സൺ അനു ജോർജ്. പാർട്ടി യോഗത്തിൽ അസഭ്യം പറഞ്ഞുവെന്നും അധിക്ഷേപിച്ചു എന്നും കാട്ടി അനു ജോർജ് നൽകിയ പരാതിയിൽ മുൻ നഗരസഭ ചെയർമാനും കോൺഗ്രസ് മുൻ ബ്ലോക്ക് പ്രസിഡന്റുമായ ആർ. ജയകുമാറിനെതിരെ തിരുവല്ല പോലീസ് കേസ് എടുത്തു. പുഷ്പഗിരി റോഡിലെ നഗരസഭ പാർക്ക് ഹാളിൽ ബുധനാഴ്ച രാവിലെ 11 മണിക്ക് നടന്ന പാർലമെന്ററി പാർട്ടി യോഗത്തിൽ ആയിരുന്നു സംഭവം.

also read:ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു

യോഗത്തിൽ തനിക്കെതിരെ ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് അനു ജോർജിന്റെ പരാതിയിൽ പറയുന്നത്. ഡി സി സി പ്രസിഡന്റ് സതീഷ് കൊച്ചു പറമ്പിലും, ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യൻ ഉൾപ്പെടെയുള്ളവർ പങ്കെടുത്ത യോഗത്തിലിരുന്നു ഇരുവരും വാക്കുകൾ കൊണ്ട് പരസ്പരം ഏറ്റുമുട്ടിയത്. യോഗത്തിൽ അനധികൃതമായി കടന്നു വന്ന ജയകുമാർ ടെർഫിന്റെ വിഷയത്തിൽ ഫണ്ട് അനുവദിക്കണമെന്നും പറഞ്ഞ് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചീത്ത വിളിക്കുകയും അസഭ്യം പറയുകയും മറ്റും ചെയ്തതായും പരാതിയിൽ ഉള്ളതായി പറയപ്പെടുന്നു.

also read:നിപ; 11 പേരുടെ സാമ്പിളുകളുടെ പരിശോധനാ ഫലം ഇന്ന് പുറത്തുവരും

മാലിന്യ സംസ്കരണത്തിനായി സ്ഥലം ഏറ്റെടുക്കുന്നതിൽ കാലതാമസം നേരിടുന്നു എന്നാണ് മുൻ മുനിസിപ്പൽ ചെയർമാൻ കൂടിയായ ആർ. ജയകുമാറിന്റെ ആരോപണം. എന്നാൽ സ്ഥലം ഏറ്റെടുക്കുന്നതിൽ വലിയ അഴിമതി ഉള്ളതായി മറുപക്ഷം പറയുന്നു. . കോൺഗ്രസ് പാർട്ടിയിലെ ബ്ലോക്ക് തല അധികാര കൈമാറ്റവും ഇത്തരത്തിൽ ഒരു ആരോപണത്തിലേക്കും കേസിലേക്കും എത്താൻ ഇടയായിട്ടുള്ളതെന്നാണ് ഒരു വിഭാഗത്തിന് ആരോപണമുണ്ട്. അതേ സമയം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഈപ്പൻ കുര്യന്റെ ക്ഷണം സ്വികരിച്ച് യോഗത്തിൽ പങ്കെടുത്ത തന്നോട് ചെയർ പേഴ്സൺ അനു ജോർജ് മോശമായി സംസാരിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമെന്ന് ആർ ജയകുമാർ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News