മലപ്പുറം പെരിന്തല്‍മണ്ണയില്‍ അനുമതിയില്ലാതെ മ്യുസിക് ഫെസ്റ്റ് സംഘടിപ്പിച്ചവര്‍ക്ക് നഗരസഭ പിഴയിട്ടു. സംഭവത്തില്‍ രണ്ടു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. അമിത തിരക്ക് മൂലം പരിപാടി നിര്‍ത്തി വെച്ചത് സംഘഷത്തിനിടയാക്കിയിരുന്നു
അമിത തിരക്കു കാരണം പരിപാടി നിര്‍ത്തിവെച്ചതായിരുന്നു സംഘര്‍ഷത്തിന് ഇടയാക്കിയത്. പ്രകോപിതരായ ജനങ്ങള്‍ ടിക്കറ്റ് കൗണ്ടറും മറ്റു ഉപകരണങ്ങളും അടിച്ചു തകര്‍ക്കുകയായിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന 20 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. രണ്ടു കേസുകളിലായി രണ്ടുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
Also Read: ഭൂമി കുംഭകോണ കേസ്; ഹേമന്ത് സോറനെതിരെ കുരുക്ക് മുറുക്കി ഇഡി
അനുമതിയില്ലാതെയാണ് ഫെസ്റ്റ് നടത്തിയതെന്ന് നഗരസഭ അധികൃതര്‍ പറഞ്ഞു. വിവിധ സംരംഭകരുടെ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിന് മൂന്നു ദിവസത്തെ എക്‌സിബിഷന്‍ ആണ് അനുമതി നല്‍കിയിരുന്നത്. മ്യൂസിക് ഫെസ്റ്റിന് അനുമതി തേടിയിരുന്നില്ല. പൊലീസില്‍ നിന്നും അനുമതി ഉണ്ടായിരുന്നില്ല. സംഗീത ഉപകരണങ്ങളും മൈക്ക് സെറ്റും പിടിച്ചെടുത്തിട്ടുണ്ട്. നഗരസഭ പിഴയും ചുമത്തി. അക്രമത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു. പൊലീസ് ലാത്തി വീശിയാണ് ജനങ്ങളെ പിരിച്ചുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here