തീക്കട്ടയില്‍ ഉറുമ്പരിക്കുന്നോ; മുംബൈ പൊലീസ് പരീക്ഷയില്‍ ‘മുന്നാഭായ് എംബിബിഎസ്’ മോഡല്‍ തട്ടിപ്പ്

mumbai-police-scam

സിനിമ യഥാര്‍ഥ ജീവിതത്തില്‍ ഏറെ പ്രചോദനം ആകാറുണ്ട്. പലപ്പോ‍ഴും അത് മോശം കാര്യങ്ങള്‍ക്കും ഉപയോഗിക്കും. സഞ്ജയ് ദത്തിന്റെ മുന്നാ ഭായ് എംബിബിഎസ് പകര്‍ത്തിയിരിക്കുകയാണ് മുംബൈ പൊലീസ് പരീക്ഷയിലെ ഒരു ഉദ്യോഗാര്‍ഥി. ഡ്രൈവര്‍- കോണ്‍സ്റ്റബിള്‍ പരീക്ഷയ്ക്കിടെയാണ് 22 വയസ്സുള്ള യുവാവ് തട്ടിപ്പ് നടത്തിയത്. മൈക്രോ ഹിയറിങ് ഉപകരണം ഉപയോഗിച്ചായിരുന്നു തട്ടിപ്പ്. ഇയാളെ അറസ്റ്റ് ചെയ്തു.

മഹാരാഷ്ട്രയിലെ ജല്‍ന ജില്ലയിലെ ഭോകര്‍ദാനില്‍ നിന്നുള്ള കുഷ്ന ദല്‍വി ആണ് പിടിയിലായത്. മുംബൈ ഓഷിവാരയിലെ റായ്ഗഡ് മിലിട്ടറിയില്‍ പരീക്ഷ എഴുതുമ്പോള്‍ ഇന്‍വിജിലേഷന്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് അദ്ദേഹത്തിന്റെ ചലനങ്ങളില്‍ സംശയം തോന്നുകയായിരുന്നു.

Read Also: ഉക്രൈനില്‍ ഇരുന്ന് മുംബൈയില്‍ നിക്ഷേപ തട്ടിപ്പ് നടത്തി; ഇരകളായത് നിരവധി പേര്‍

ചോദ്യം ചെയ്തപ്പോള്‍, കുഷ്നയുടെ ഇടതു ചെവിയില്‍ ശ്രവണ ഉപകരണം കണ്ടെത്തി. അതിലൂടെ അദ്ദേഹത്തിന്റെ രണ്ട് സുഹൃത്തുക്കള്‍ പരീക്ഷയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു. ഉപകരണം വളരെ ചെറുതായതിനാല്‍ പുറത്തു നിന്ന് കാണാന്‍ കഴിയില്ല. ഇത് ബ്ലൂടൂത്ത് വഴി ഫോണുമായി ബന്ധിപ്പിച്ചിരുന്നു. കുഷ്നയുടെ സുഹൃത്തുക്കളായ സച്ചിന്‍ ബവാസ്‌കറും പ്രദീപ് രജ്പുത്തും ആണ് കോളില്‍ ഉണ്ടായിരുന്നത്. സച്ചിനും പ്രദീപിനുമെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News