മൂന്നാര്‍ ഗ്യാപ് റോഡിലെ അപകടയാത്ര; ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്യും

മൂന്നാര്‍ ഗ്യാപ് റോഡില്‍ അപകടയാത്ര നടത്തിയ യുവാവിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ നടപടിയുമായി എംവിഡി. ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും.

ALSO READ:   കടലാക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം നടത്തും; മന്ത്രി റോഷി അഗസ്റ്റിൻ

തെലങ്കാന സ്വദേശികളായ യുവാക്കള്‍ മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയതായിരുന്നു. ഇതിനിടയിലാണ് ഗ്യാപ് റോഡില്‍ യുവാക്കള്‍ അഭ്യാസപ്രകടനം നടത്തിയത്. സംഭവത്തില്‍ വാഹനം മോട്ടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്ത് മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു.

ALSO READ: കടലാക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം നടത്തും; മന്ത്രി റോഷി അഗസ്റ്റിൻ

വാഹനത്തിന്റെ ഡ്രൈവറെ തൊടുപുഴ ഇന്‍ഫോഴ്‌സ്‌മെന്റ് ആര്‍ടിഒ മുന്‍പാകെ ഹാജരാകാന്‍ അയച്ചിട്ടുണ്ട്. തുടര്‍ ശിക്ഷ നടപടികള്‍ ആര്‍ടിഒയ്ക്ക് മുന്‍പാകെ ഹാജരായ ശേഷം സ്വീകരിക്കും. ദേവികുളത്ത് വെച്ചാണ് മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടികൂടിയത്. ഇടുക്കി എന്‍ഫോഴ്സ്‌മെന്റ് ആര്‍ടിഒയുടെ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തിലാണ് വാഹനം പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News