മൂന്നാറിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തോട് ചേര്‍ന്ന പുതിയ കെട്ടിടം മന്ത്രി റിയാസ് ഉദ്ഘാടനം ചെയ്തു

munnar-pwd-guest-house

മൂന്നാറിലെ സര്‍ക്കാര്‍ അതിഥി മന്ദിരത്തോട് ചേര്‍ന്ന് വിനോദസഞ്ചാര വകുപ്പ് നിര്‍മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ആകെ 6.84 കോടി രൂപ ചെലവില്‍ ഹാബിറ്റാറ്റാണ് കെട്ടിട നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ഒന്‍പത് ഡീലക്സ് റൂമുകളും ഒരു വിഐപി റൂമും എണ്‍പത് പേരെ പങ്കെടുപ്പിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും നാല്‍പ്പത് പേര്‍ക്ക് ഇരിക്കാവുന്ന ഡൈനിങ് ഹാളും ഡ്രൈവര്‍മാര്‍ക്കായി വിശ്രമമുറികളും അടുക്കളയുമടക്കമാണ് മൂന്നാറിലെ സര്‍ക്കാര്‍ അതിഥിമന്ദിരത്തോട് ചേര്‍ന്ന് വിനോദസഞ്ചാര വകുപ്പ് നിര്‍മിച്ച പുതിയ കെട്ടിടത്തില്‍ ഉള്ളത്. രണ്ട് ഭരണാനുമതി ഉത്തരവുകളിലായി നടപ്പാക്കിയ പദ്ധതിയുടെ ഒന്നാം ഘട്ടത്തില്‍ കെട്ടിടത്തിന്റെ സ്ട്രക്ച്ചറല്‍ വര്‍ക്കുകളാണ് ഉള്‍പ്പെട്ടിരുന്നത്. രണ്ടാം ഘട്ടത്തിലാണ് അക്കൊമഡേഷന്‍ കോംപ്ലക്സിന്റെ അനുബന്ധ പ്രവൃത്തികള്‍ക്കുള്ള അനുമതി ലഭിച്ചത്.

Read Also: തിരുവാഭരണ ഘോഷയാത്രയുടെ ഒരുക്കങ്ങള്‍ വിലയിരുത്തി വനം വകുപ്പും പത്തനംതിട്ട ജില്ലാ ഭരണകൂടവും

ഉദ്ഘാടനചടങ്ങില്‍ ദേവികുളം എംഎല്‍എ അഡ്വ. എ രാജ അധ്യക്ഷത വഹിച്ചു. മൂന്നാറില്‍ സര്‍ക്കാര്‍ വകുപ്പുകളുടെ പരിപാടികളും യോഗങ്ങളും നടത്താന്‍ സ്വകാര്യ ഇടങ്ങളെ മാത്രം ആശ്രയിക്കുന്ന സാഹചര്യമാണ് പുതിയ കെട്ടിടം യാഥാര്‍ഥ്യമാകുന്നതോടെ ഒഴിവാക്കപ്പെടുന്നത്. മൂന്നാറിന്റെ ടൂറിസം മേഖലക്കും പുതിയ കെട്ടിടം കരുത്താകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News