മഞ്ഞില്‍ വിറച്ച് മൂന്നാര്‍; താപനില പൂജ്യം ഡിഗ്രിയില്‍

സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്ന മൂന്നാറില്‍ അതിശൈത്യം വീണ്ടും തിരിച്ചെത്തി. കഴിഞ്ഞ ദിവസം രാവിലെ താപനില പൂജ്യം ഡിഗ്രിയിലെത്തിയിരുന്നു. ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍, കടുകുമുടി എന്നിവിടങ്ങളിലാണ് പൂജ്യം ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. ഇത് ഈ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയാണ്. ഇന്നലെ പുലര്‍ച്ചെ മൂന്നാര്‍ ടൗണ്‍, നല്ലതണ്ണി, നടയാര്‍ എന്നിവിടങ്ങളില്‍ 4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയിരുന്നു. ചെണ്ടുവര, തെന്മല, ലക്ഷ്മി, ചിറ്റുവര, എല്ലപ്പെട്ടി, ചൊക്കനാട് എന്നിവിടങ്ങളില്‍ 2 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി.

ALSO READ:കരിയറിന്റെ അവസാനമാണ് അതെന്ന് കരുതി; തന്റെ വിജയത്തിന്റെ എല്ലാ ക്രെഡിറ്റും സുപ്രിയക്ക് നൽകി ബൊപ്പണ്ണ

താപനില പൂജ്യം ഡിഗ്രിയിലെത്തിയതിനെ തുടര്‍ന്ന് ഗുണ്ടുമല അപ്പര്‍ ഡിവിഷന്‍, കടുകുമുടി എന്നിവിടങ്ങളിലെ പുല്‍മേടുകളില്‍ ഇന്നലെ രാവിലെ വെള്ളം തണുത്തുറഞ്ഞ നിലയിലായിരുന്നു. സാധാരണയായി മൂന്നാറില്‍ സാധാരണ ഒക്ടോബറിലാണ് ശൈത്യകാലം ആരംഭിക്കുന്നത്. എന്നാല്‍ ഇത്തവണ ഇത് ഏറെ വൈകി ജനുവരി അവസാനമാണ് തീവ്രമായിരിക്കുന്നത്. അതിശൈത്യത്തെ തുടര്‍ന്ന് വരും ദിവസങ്ങളില്‍ മൂന്നാറിലേക്കെത്തുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

ALSO READ:ഭാര്യ അറിഞ്ഞതോടെ കാമുകന്‍ പ്രണയത്തില്‍ നിന്ന് പിന്മാറി; 51കാരന്റെ ദേഹത്ത് ആസിഡൊഴിച്ച് 40കാരി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News