തനിനാടന്‍ ഇടി, സൗഹൃദം, പ്രതികാരം; ‘മുറ’യിലൂടെ ഞെട്ടിച്ച് മുഹമ്മദ് മുസ്തഫയുടെ രണ്ടാം വരവ് – റിവ്യു

നല്ല കാമ്പുള്ള ഒരു ഗംഭീര തിരക്കഥ.. വളരെ മികച്ചൊരു സംവിധായകന്റെ കൈയ്യില്‍ കിട്ടിയാല്‍ എങ്ങനെയുണ്ടാകും.. ദാറ്റ്‌സ് ദ കോര്‍ ഓഫ് മുറ മൂവി. കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്ത സിനിമയാണ് മുറ. രണ്ടാം വരവില്‍ ആക്ഷന്‍ ത്രില്ലര്‍ ഡ്രാമയിലും തന്റെ കഴിവ് തെളിയിച്ചിരിക്കുകയാണ് സംവിധായകന്‍. ഹൃദു ഹറൂണ്‍, സുരാജ് വെഞ്ഞാറന്മൂട്, മാലാ പാര്‍വതി, കനി കുസൃതി എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന സിനിമ ആദ്യം മുതല്‍ അവസാനം വളരെ എന്‍ഗേജിങ് ആണ്.

ALSO READ: ആർട്ടിസ്റ്റ് റോബോട്ടാണ്; വരച്ച ചിത്രത്തിന്റെ വില 110 കോടി രൂപ

തിരുവനന്തപുരത്തെ ഒരു പ്രധാന ഗുണ്ടാസംഘത്തിലേക്ക് എത്തിപ്പെടുന്ന 4 പയ്യമാരും അവരുടെ തുടര്‍ന്നുള്ള അവരുടെ ജീവിതവുമാണ് സിനിമയില്‍. ഗുണ്ടാ സംഘത്തിന്റെ നേതാവാണ് അനിയെന്ന സുരാജ് ചെയ്യുന്ന കഥാപാത്രം, പതിവുപോലെ തന്നെ നീറ്റ് ആന്‍ഡ് ക്ലീനായി സുരാജ് അനിയണ്ണന്റെ വേഷം പകര്‍ന്നാടിയിട്ടുണ്ട്. തിരോന്തരം സ്ലാങ്ങില്‍ സംസാരിക്കുന്ന ഒരു കുറിയൊക്കെയിട്ട് ഒരു ?ഗുണ്ടാസംഘ നേതാവിന്റെ മാനറിസങ്ങളെ സുരാജ് ?ഗംഭീരമാക്കിയിട്ടുണ്ട്. അനിയെന്ന കഥാപാത്രത്തിന് വലിയൊരു പാസ്റ്റ് തന്നെയുണ്ട് കാണുന്ന എല്ലാവര്‍ക്കും ഒരേപോലെ തോന്നിപ്പിക്കുന്ന അഭിനയ മികവും സുരാജ് പുറത്തെടുക്കുന്നുണ്ട്. അനിയുടെ ബോസാണ് വലിയ ബിസിനസുകാരിയായ രമ, മാലാ പാര്‍വ്വതിയാണ് ഈ കഥാപാത്രം അവതരിപ്പിച്ചിരിക്കുന്നത്, മാലാ പാര്‍വ്വതിയുടെ മേക്ക്ഓവറും പ്രകടനവുമെല്ലാം സത്യത്തില്‍ ഞെട്ടിച്ചു എന്ന് തന്നെ പറയാം. വരും നാളുകളില്‍ രമയെന്ന കരുത്തുറ്റ സ്ത്രീ കഥാപാത്രം ചര്‍ച്ച ചെയ്യപ്പെടുമെന്നുറപ്പാണ്. കണ്ണന്‍ നായരുടെ പ്രകടനവും എടുത്ത പറയേണ്ട ഒന്നുതന്നെ.

ALSO READ: ഡാർക്ക് ചോക്ലേറ്റും ബ്ലാക്ക് ടീയും ഭക്ഷണത്തിൽ ഉൾപ്പെടുത്താറുണ്ടോ? എങ്കിൽ പല്ല് ഭദ്രം

ഇവരെല്ലാവരുമുണ്ടെങ്കിലും സെന്റര്‍ ഓഫ് അട്ട്രാക്ഷന്‍ എന്നൊക്കെ പറയും പോലെയാണ് സിനിമയിലെ നാല് യുവാക്കളുടെ കഥാപാത്രങ്ങള്‍. സുഹൃത്തുക്കളായ അനന്തു, മനാഫ്, സജി, മനു എന്നിവരാണ് ആദ്യം പറഞ്ഞ അനിയുടെ ഗുണ്ടാസംഘത്തിലേക്കെത്തുന്ന ആ പയ്യന്മാര്‍. പ്രായത്തിന്റെ ചോരത്തിള്ളില്‍ ഇടിയും അടിയുമെല്ലാം വലിയ ഹരമാണ് ഈ 4 പേര്‍ക്കും, ഹൃദു ഹാരൂണ്‍, അനുജിത്ത് കണ്ണന്‍, യദു കൃഷ്ണന്‍, ജോബിന്‍ ദാസ് എന്നിവര്‍ തുടക്കകാരുടെ യാതൊരു ടെന്‍ഷനും കൂടാതെയാണ് ഓരോ ക്യാരറ്ററും ചെയ്തിട്ടുള്ളത്.
പിന്നീട് ഇവരുടെ ഇമോഷണല്‍ ബോണ്ടിംഗിലൂടെ സിനിമ കടന്നുപോകുന്നുണ്ട്, ഈ സമയത്ത് ഓരോ രം?ഗങ്ങളും പ്രേക്ഷകന്റെ മനസില്‍ കൊള്ളുകയും അതേസമയം ചിന്തിപ്പിക്കുകയും ചെയ്യുന്നു.

ജില്‍ ജില്ലെന്ന്, തെറിച്ച് നില്‍ക്കുന്ന പിള്ളേരാണെന്ന് മനസിലാക്കിയാണ് അനി ഈ യുവാക്കള്‍ക്ക് ഒരു ക്വട്ടേഷന്‍ നല്‍കുന്നത്, തുടര്‍ന്നുള്ള സംഭവങ്ങള്‍കൊണ്ട് സെക്കന്റ് ഹാഫിനെ റിച്ചാണ്.., തുടര്‍ന്നുള്ള പ്രതികാരമാണ് ചിത്രത്തെ കൂടുതല്‍ ത്രില്ലിംഗ് ആക്കി മാറ്റുന്നത്.
പിന്നീട് ഇവരുടെ തന്നെ സ്വാഭാവ സവിശേഷതകളുള്ള മറ്റ് രണ്ട് ചെറുപ്പക്കാരും ചിത്രത്തിലേക്കെത്തുന്നുണ്ട്. ഒട്ടും വലിച്ചു നീട്ടലോ മടുപ്പിക്കലോ ഇല്ലാതെയാണ് മുറ കഥ പറഞ്ഞുപോകുന്നത്. എടുത്തു പറയേണ്ട മറ്റൊരു കാര്യമാണ് സിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി, പി സി സ്റ്റണ്ട് പ്രഭു ആണ് മാസ്റ്റര്‍, ചില സീന്‍സൊക്കെ ഒരു രക്ഷയുമില്ല, പ്യൂര്‍ ഗൂസ്ബംമ്‌സ്… സിനിമയുടെ ക്ലൈമാക്‌സിലേക്കെത്തുമ്പോ വലിയൊരു റിയലൈസേഷന്‍ മൊമന്റും മുറ തന്നുവെയ്ക്കുന്നുണ്ട്. തനി നാടന്‍ അടിയും ഹെവി വയലന്‍സുമാണ് ചിത്രത്തില്‍, മറയില്ലാതെ തന്നെ പ്രെസന്‍ഡ് ചെയ്യുന്ന ചില വയലന്‍സ് സീനുകള്‍ പ്രേക്ഷകര്‍ ചിലര്‍ക്കെങ്കിലും കുറച്ച് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കാം. ആക്ഷനുകള്‍ക്ക് ഏറെ പ്രധാന്യമുള്ള മൂവിയാണല്ലോ.. സോ ഇറ്റ്‌സ് സ്വാഭാവികം.

ALSO READ: പാലം കടന്നതോടെ തിരിഞ്ഞുകുത്താന്‍ ട്രംപ്; കുടിയേറ്റ നയം ലക്ഷക്കണക്കിന് ഇന്ത്യക്കാരെ ബാധിക്കും

വയലന്‍സിന്റേയും ഫ്രണ്ട്ഷിപ്പിന്റേയും ഒരു നല്ല ബ്ലെന്‍ഡ് കൂടിയാണ് മുറ. ഒരു  ഗ്യാങ്സ്റ്റര്‍ മൂവി എന്നതിനപ്പുറം മുറ പ്രേക്ഷകനോട് അടുത്തുനില്‍ക്കുന്നത് കഥാപാത്രങ്ങളുടെ കുടുംബാന്തീരക്ഷവും സൗഹൃദത്തിന്റെ ഇഴയടുപ്പവും സംസാരിക്കുന്ന തിരക്കഥയുടെ പിന്‍ബലമുള്ളതുകൊണ്ടാണ്, സുരേഷ് ബാബുവാണ് സിനിമ കാണുന്നവരെ പിടിച്ചിരുത്തുന്ന ഈ സ്‌ക്‌റിപ്റ്റ് എഴുതിയിരിക്കുന്നത്. ക്രിസ്റ്റി ജോബിയുടെ പശ്ചാത്തല സംഗീതം സിനിമയുടെ തിയേറ്റര്‍ എക്‌സ്പീരിയന്‍സിന് ആക്കം കൂട്ടുന്നുണ്ട്. ഫാസില്‍ നാസറിന്റെ സിനിമാറ്റോ ഗ്രാഫി മുറയെ ഉടനീളം മനോഹരമാക്കുന്നുണ്ട്. ഒരുപാട് രാത്രി രംഗങ്ങള്‍ ഉള്ള സിനിമ കൂടിയാണ് മുറ, അവിടെയാണ് നമ്മള്ളതിന്റെ ബ്യൂട്ടി മനസിലാക്കുക. ആക്ഷന്‍സ് സ്വീക്വന്‍സിനെയെല്ലാം വേറെയൊരു ലെവലിലേക്കെത്തിക്കാന്‍ ചമന്‍ ചാക്കോയുടെ എഡിറ്റിംഗിന് സാധിച്ചിട്ടുണ്ട്.

മൊത്തത്തിലൊരു ചോരക്കളി ആണെങ്കിലും മുറയിലെ സൗഹൃദം, പക, പ്രതികാരം, പ്രണയം ചതി എന്നിവയെല്ലാം വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുമെന്നത് തീര്‍ച്ചയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News