മേയർ ആര്യ രാജേന്ദ്രനും നടി റോഷ്‌നയും കെ എസ് ആർ ടി സി ഡ്രൈവർ യദുവിനെതിരെ ഉന്നയിച്ച സംഭവത്തിൽ പ്രതികരണവുമായി മുരളി തുമ്മാരുകുടി. മാധ്യമങ്ങൾ ഏകപക്ഷീയപമായി പിന്തുണച്ചതിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് തുമ്മാരുകുടിയുടെ പോസ്റ്റ്.
മാധ്യമങ്ങൾ പിടിച്ച പുലിവാൽ എന്നാണ് സംഭവത്തെ ഇദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. അശ്ലീല ആംഗ്യം കാണിച്ചു എന്നാരോപിച്ച് കെ എസ് ആർ ടി സി ഡ്രൈവറെ തിരുവനന്തപുരത്തെ മേയർ ചോദ്യം ചെയ്ത കാര്യത്തിൽ ഡ്രൈവറെ ന്യായീകരിക്കാനും മേയറെ കുറ്റപ്പെടുത്താനുമുള്ള കൂട്ടായ ശ്രമമാണ് ആദ്യം തന്നെ മാധ്യമങ്ങളിൽ നിന്നും ഉണ്ടായത് എന്നും ഇതിനെ പിന്തുടർന്ന് ഡ്രൈവർ ഫാൻ ക്ലബുകളും ആർമിയും ഉണ്ടാകുന്നതെന്നും മുരളി തുമ്മാരുകുടി പറഞ്ഞു
ഡ്രൈവറിൽ നിന്നും സമാന അനുഭവമുള്ള മറ്റൊരാൾ രംഗത്ത് വരികയും ഡ്രൈവർ പറയുന്നത് വസ്തുതാവിരുദ്ധമാണെന്ന് തെളിവ് വരുകായും ചെയ്യുന്നു. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിൽ പയറഞ്ഞാഴിയും ബബ്ബബ്ബയും വരുന്നു.ഇത് ഒരു പാറ്റേൺ ആയിട്ടാണ് എനിക്ക് തോന്നുന്നത്. രണ്ടു കേസിൽ നിൽക്കുമെന്ന് തോന്നുന്നില്ല. ഇനിയും അനുഭവസ്ഥർ മുന്നോട്ടു വരുമെന്നും അദ്ദേഹം കുറിച്ചു.
ALSO READ: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ അന്തേവാസിക്കെതിരെ പീഡന ശ്രമം; കേസെടുത്ത് പൊലീസ്
മാധ്യമങ്ങൾക്ക് ഇതൊരു പുലിവാലായി. മേയറെ ഇകഴ്ത്തിക്കാണിക്കാൻ ഊതി വീർപ്പിച്ച “ഇര” പാരയാകുന്നു. ഇപ്പോൾ വിടാനും വയ്യ, വിടാതിരിക്കാനും വയ്യ എന്നാണ് ഇദ്ദേഹം പറഞ്ഞത്.ഒട്ടും നാണിക്കേണ്ട, തെറ്റു മനസ്സിലാക്കി പുലിയുടെ വാലിൽ നിന്നും ആദ്യം പിടി വിടുന്നവർക്ക് വലിയ നാണക്കേടില്ലാതെ രക്ഷപ്പെടാം എന്നും അദ്ദേഹം കുറിച്ചു.
മുരളി തുമ്മാരുകുടിയുടെ പോസ്റ്റ്
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here