‘ഹേ പ്രഭു… ക്യാ ഹുവാ..’; എന്‍ കെ പ്രേമചന്ദ്രന്‍ വിഷയത്തിലെ മുരളീധരന്റെ പ്രതികരണം; ഇതിലും വലിയ ‘ഇരട്ടത്താപ്പ്’ സ്വപ്‌നങ്ങളില്‍ മാത്രം

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയനീക്കങ്ങളുടെ ഭാഗമായ വിരുന്നില്‍ പങ്കെടുത്ത എന്‍ കെ പ്രേമചന്ദ്രന്‍ എംപിയെ ന്യായീകരിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. വിരുന്നിന് പോയി എന്നതു കൊണ്ട് പ്രേമചന്ദ്രനെ ആര്‍എസ്എസ് ആക്കാന്‍ കഴിയില്ലെന്നാണ് കെ മുരളീധരന്റെ വാദം. എന്നാല്‍ നവകേരളസദസില്‍ പങ്കെടുത്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ രൂക്ഷവിമര്‍ശനമായിരുന്നു കെ. മുരളീധരന്‍ ഉയര്‍ത്തിയത്.  നവകേരള സദസില്‍ പോയി ചായ കുടിക്കുന്നവര്‍ പാര്‍ട്ടിയില്‍ വേണ്ടെന്നും അവരെ കോണ്‍ഗ്രസ് എന്ന് പറയാനാവില്ലെന്നും ആയിരുന്നു മുരളീധരന്‍ അന്ന് പറഞ്ഞത്. ഇതിലൂടെ തന്നെ വ്യക്തമാണ് മുരളീധരന്റെ ഇരട്ടത്താപ്പ്. പ്രധാനമന്ത്രി വിളിച്ചാല്‍ താനും പോകും വിരുന്നിന് എന്നാണ് മുരളീധരന്റെ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Also Read: ‘യോഗി നോക്കി നിൽക്കെ വിഗ്രഹങ്ങൾ ഓടയിൽ എറിഞ്ഞു’, ആ മൂർത്തിയുടെ പൂജ നടക്കുന്നത് പൊലീസ് സ്റ്റേഷനിൽ: കാശി ക്ഷേത്രം മുൻ പൂജാരി

‘നാളെ പ്രധാനമന്ത്രി ഭക്ഷണം കഴിക്കാന്‍ തന്നെ വിളിച്ചാലും പോകും. രാഷ്ട്രീയം വേറെ വ്യക്തിബന്ധം വേറെ. വ്യക്തിപരമായി ആര് വിളിച്ചാലും പോകും. – കെ മുരളീധരന്‍ പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ഇടയ്ക്കിടെ പറയുന്നത് പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ എന്ന് സംശയിക്കണമെന്നും എളമരം കരീം എം പി പ്രതികരിച്ചു. ബിജെപി എംപിമാരും ഘടകകക്ഷി എംപിമാരും പങ്കെടുത്ത വിരുന്നിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത്. എന്‍ഡിഎക്ക് പുറത്തുനിന്ന് പങ്കെടുത്ത ഏക എംപി പ്രേമചന്ദ്രനാണെന്നും  എളമരം കരീം എം പി പറഞ്ഞു.

രാജ്യത്തെ ന്യൂനപക്ഷം വേട്ടയാടപ്പെടുന്ന സമയത്ത് പ്രധാനമന്ത്രിയോടൊപ്പം വിരുന്നില്‍ പങ്കെടുക്കുക എന്നത് ചിന്തിക്കാന്‍ പോലും കഴിയില്ല. പ്രധാനമന്ത്രി പാര്‍ലമെന്റില്‍ കോണ്‍ഗ്രസിനെ നഖശിഖാന്തം എതിര്‍ക്കുകയും പ്രതിപക്ഷത്തെ അങ്ങേയറ്റം അധിക്ഷേപിക്കുകയും ചെയ്ത പ്രസംഗം നടത്തിയതിന്റെ പിറ്റേ ദിവസമാണ് വിരുന്ന് സംഘടിപ്പിച്ചത്. ഈ സാഹചര്യത്തില്‍ പ്രേമചന്ദ്രന്‍ പൊതുസമൂഹത്തോട് മാപ്പ് പറയണം. തെറ്റ് തിരുത്താന്‍ തയ്യാറാവണം. സംഭവത്തില്‍ യുഡിഎഫും നിലപാട് പറയണമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News