ഇരട്ടക്കൊല കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചു; അഭിഭാഷകന്റെ മുഖത്തിടിച്ച് ദേഷ്യം തീര്‍ത്ത് പ്രതി

ഇരട്ടക്കൊല കേസില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെ അഭിഭാഷകനെ ഇടിച്ചിട്ട് പ്രതി. 1990 ല്‍ നടന്ന ഇരട്ടക്കൊല കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ജോസഫ് സീലര്‍ എന്ന 61കാരനാണ് തന്റെ അഭിഭാഷകനെ ഇടിച്ചിട്ടത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു.

Also read- നടന്‍ ധ്രുവന്റെ കാല്‍ മുറിച്ചുമാറ്റി; ദാരുണ സംഭവം ആദ്യ ചിത്രത്തിന്റെ റിലീസിന് മുന്‍പ്

അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം നടന്നത്. പതിനൊന്നുകാരി റോബിന്‍ കോര്‍നല്‍, കുട്ടിയെ നോക്കിയിരുന്ന ലിസ സ്‌റ്റൊറി (32) എന്നിവരെ വധിച്ച കേസിലാണ് ജോസഫിനെ കോടതി ശിക്ഷിച്ചത്. കോടതി വിധിക്ക് പിന്നാലെ പ്രതി തന്റെ അഭിഭാഷകന്‍ കെവിന്‍ ഷിര്‍ളിയെ അടുത്തുവിളിക്കുകയും കൈമുട്ട് ഉപയോഗിച്ച് മുഖത്തിടിക്കുകയുമായിരുന്നു. സംഭവത്തിന് പിന്നാലെ രണ്ട് പൊലീസുകാര്‍ ചേര്‍ന്ന് ജോസഫിനെ കീഴ്‌പ്പെടുത്തി.

Also read- നടു റോഡില്‍ യുവതിയെ വെട്ടാന്‍ വടിവാളുമായി പിന്നാലെ ഓടി യുവാവ്; നാട്ടുകാര്‍ ഇടപെട്ടതോടെ യുവതിക്ക് രക്ഷപ്പെടല്‍

പതിനൊന്നുകാരി റോബിന്‍ കോര്‍നലിനേയും ലിസ സ്‌റ്റൊറിയേയും അതിക്രൂരമായാണ് ജോസഫ് കൊലപ്പെടുത്തിയത്. ഇരുവരും ക്രൂരമായ ലൈംഗിക പീഡനത്തിനിരയായിരുന്നു. ശ്വാസം മുട്ടിച്ചാണ് ഇരുവരേയും പ്രതി കൊലപ്പെടുത്തിയത്. കൊലപാതകത്തിന് ശേഷം രക്ഷപ്പെട്ട പ്രതിയെ 2016ലാണ് പൊലീസ് പിടികൂടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News