അങ്കമാലിയില്‍ കൊലപാതകം; പ്രതിയെന്ന് സംശയിക്കുന്ന ആള്‍ ഒളിവില്‍

എറണാകുളം അങ്കമാലിയില്‍, കഴുത്തില്‍ പ്ലാസ്റ്റിക് കയര്‍ മുറുക്കി ഭര്‍ത്താവ് ഭാര്യയെ കൊലപ്പെടുത്തി. പുന്നക്കാട്ട് വീട്ടില്‍ ലളിതയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ബാലന്‍ ഒളിവിലാണ്

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം. രാത്രി വൈകി വീട്ടിലെത്തിയ മകനാണ് അമ്മ ലളിതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പ്ലാസ്റ്റിക് കയറുകൊണ്ട് കഴുത്ത് മുറുക്കിയാണ് കൊലപാതകം നടന്നതെന്നാണ് വിലയിരുത്തല്‍. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ബാലന്‍ ഒളിവില്‍ പോയി. ഇയാള്‍ സൈക്കിള്‍ മൂഴിക്കുളം ജംഗ്ഷനില്‍ ഉപേക്ഷിച്ചാണ് കടന്നു കളഞ്ഞത്. മാനസിക വെല്ലുവിളി നേരിടുന്ന മകളെ മുറിയില്‍ പൂട്ടിയിട്ടാണ് ഭര്‍ത്താവ് ബാലന്‍ ലളിതയെ കൊലപ്പെടുത്തിയതെന്ന് പ്രദേശവാസി പറഞ്ഞു

Also Read: അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കരുത്, വിവാഹമോചനം കഴിഞ്ഞിട്ട് മാസങ്ങളായി; സാനിയ മിര്‍സ

എങ്ങനെ കൊലപാതകം ചെയ്തു എന്നത് പോസ്റ്റുമോര്‍ട്ടത്തിനു ശേഷം മാത്രമേ വ്യക്തത വരുകയുള്ളൂ എന്ന് പൊലീസ് സൂചിപ്പിച്ചു. മൃതദേഹം കഴിഞ്ഞദിവസം രാത്രി തന്നെ ഇന്‍ക്വസ്റ്റ് നടപടിക്കുശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News