ബൈക്ക് യാത്രികനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍

തിരുവനന്തപുരത്ത് ബൈക്ക് യാത്രികനെ കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ച പ്രതികള്‍ അറസ്റ്റില്‍. മംഗലപുരം സ്വദേശി ഷംനാദ്, ആനാട് സ്വദേശി അഖില്‍ എന്നിവരാണ് അറസ്റ്റിലായത്. മദ്യപിച്ചു വാഹനമോടിച്ചതിനെ ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം.

കൊല്ലം ചാത്തന്നൂര്‍ സ്വദേശി അഖില്‍ കൃഷ്ണനെയാണ് മംഗലപുരം സ്വദേശി ഷംനാദും, ആനാട് സ്വദേശി അഖിലും ചേര്‍ന്ന് കാറിടിച്ചു കൊല്ലാന്‍ ശ്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5.30 ന് നെടുമങ്ങാട് പഴകുറ്റിയില്‍ വച്ചാണ് സംഭവത്തിന്റെ തുടക്കം. മദ്യപിച്ച് അപകടകരമായ രീതിയില്‍ കാറോടിച്ചത് അഖില്‍ കൃഷ്ണനും നാട്ടുകാരും ചോദ്യം ചെയ്തു. ശേഷം മുന്നോട്ട് പോയ അഖില്‍ കൃഷ്ണനെ ബൈക്കിന് കുറുകെ കാറ് നിര്‍ത്തി ഷംനാദും അഖിലും അസഭ്യം പറഞ്ഞു. പിന്നീട് മൂന്ന് കിലോമീറ്ററോളം പിന്തുടര്‍ന്ന് തേക്കട വച്ചാണ് ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്.

പ്രതികളുടെ പേരില്‍ മറ്റു സ്റ്റേഷനുകളിലും ക്രമിനല്‍ കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു. ഗുരുതരമായി പരുക്കേറ്റ അഖില്‍ കൃഷ്ണന്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ തീവ്ര പരിചണ വിഭാഗത്തില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News