കോട്ടയം നഗരത്തിൽ സ്ത്രീയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതി പിടിയില്‍

കോട്ടയം നഗരത്തിൽ അർധരാത്രിയിൽ നടുറോഡിൽ സ്ത്രീയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം. ബസേലിയോസ് കോളേജ് ജംഗ്ഷനില്‍ രാത്രി 12.30ന് ആണ് സംഭവം സംഭവം. കഴുത്തിന് വെട്ടേറ്റ സ്ത്രീയെ വെസ്റ്റ് പൊലീസ് ജനറൽ ആശുപത്രിയിൽ എത്തിച്ചു.   കട്ടപ്പന സ്വദേശി ബാബു (ചുണ്ടെലി ബാബു) പൊലീസിന്‍റെ പിടിയിലായി. മദ്യലഹരിയിലാണ് പ്രതി ആക്രമണം നടത്തിയതെന്ന് സംശയിക്കുന്നു.

ALSO READ: ഭർത്താവിനൊപ്പം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ യുവതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കടത്തിണ്ണകളിൽ അന്തിയുറങ്ങാറുള്ള ബിന്ദു (40) എന്ന സ്ത്രീക്കാണ് വെട്ടേറ്റതെന്നും കൂടെ താമസിച്ചിരുന്ന ആളാണ് ബാബുവെന്നും പൊലീസ് പറഞ്ഞു. ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ ബാബു കാപ്പ നിയമപ്രകാരം ജയിലിലായിരുന്നു. കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയത്. ജനറൽ ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്കു ശേഷം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കു മാറ്റിയ ബിന്ദുവിന്റെ നില ഗുരുതരമാണ്.

ALSO READ: സ്വവർഗ ലൈംഗീകത, വിവാഹേതര ബന്ധം: കുറ്റകരമാക്കുന്ന വകുപ്പുകൾ ഒഴിവാക്കി ക്രിമിനല്‍ നിയമ ഭേദഗതി ബില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News