പതിനെട്ടാം വയസില്‍ ക്രൂര കൊലപാതകം; ജീവപര്യന്തം ശിക്ഷിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മുങ്ങി; 27 വര്‍ഷങ്ങള്‍ക്ക് ശേഷം പ്രതി അച്ചാമ്മ പിടിയില്‍

ക്രൂര കൊലപാതകം നടത്തി ഒളിവില്‍ പോയ പ്രതി പിടിയില്‍. മാവേലിക്കരയിലെ കുപ്രസിദ്ധമായ മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി റെജി എന്ന അച്ചാമ്മയാണ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം പൊലീസ് പിടിയിലാകുന്നത്. മിനി രാജു എന്ന പേരില്‍ എറണാകുളത്ത് ഒളിവില്‍ കഴിയുന്നതിനിടെയാണ് അച്ചാമ്മയെ പൊലീസ് പിടികൂടുന്നത്. തന്റെ പതിനെട്ടാം വയസിലായിരുന്നു ഇവര്‍ ക്രൂര കൊലപാതകം നടത്തിയത്.

Also Read- കാലടിയില്‍ അതിഥി തൊഴിലാളികള്‍ തമ്മില്‍ ഏറ്റുമുട്ടി; ഒരാള്‍ കുത്തേറ്റ് മരിച്ചു

1990 ഫെബ്രുവരി പന്ത്രണ്ടിനാണ് മാങ്കാംകുഴി കുഴിപ്പറമ്പില്‍ തെക്കേതില്‍ പാപ്പച്ചന്റെ ഭാര്യ മറിയാമ്മ കൊല്ലപ്പെടുന്നത്. കഴുത്തിനേറ്റ ആഴത്തിലുള്ള മുറിവായിരുന്നു മരണ കാരണം. മോഷണശ്രമമായിരുന്നു കൊലപാതകത്തില്‍ കലാശിച്ചത്. മറിയാമ്മയുടെ മൂന്നര പവന്റെ താലിമാല അപഹരിച്ച പ്രതി ചെവി അറുത്തു മാറ്റിയാണ് ഒരു കാതില്‍ നിന്നും കമ്മല്‍ ഊരി എടുത്തത്. മറിയാമ്മയുടെ കൈകളിലും, പുറത്തുമായി ഒന്‍പതോളം കുത്തുകളേറ്റിരുന്നു. വിശദമായ അന്വേഷണത്തിലാണ് വീട്ടുജോലിക്കാരി റെജിയാണ് കൊല നടത്തിയതെന്ന് വ്യക്തമായത്. തുടര്‍ന്ന് ഇവരെ അറസ്റ്റ് ചെയ്തു.

Also read- പൃഥ്വിരാജിന് ഷൂട്ടിങിനിടെ പരുക്ക്, ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

1993ല്‍ സംശയത്തിന്റെ ആനുകൂല്യം നല്‍കി മാവേലിക്കര കോടതി റെജിയെ കേസില്‍ വെറുതെ വിട്ടു. പ്രോസിക്യൂഷന്‍ നല്‍കിയ അപ്പീലില്‍ 1996 സെപ്തംബര്‍ 11ന് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചു. എന്നാല്‍ വിധി വന്നു മണിക്കൂറുകള്‍ക്കുള്ളില്‍ റെജി ഒളിവില്‍ പോകുകയായിരുന്നു. ഒളിവില്‍ പോയ ശേഷം നാടുമായോ ബന്ധുക്കളുമായോ ബന്ധം പുലര്‍ത്തിയിരുന്നില്ല. വര്‍ഷങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് എറണാകുളം പോത്താനിക്കാട് പല്ലാരിമംഗലത്തു അടിവാട് എന്ന സ്ഥലത്ത് മിനി രാജു എന്ന പേരില്‍ റെജി എന്ന അച്ചാമ്മ കുടുംബസമേതം താമസിച്ചു വരുന്നതായി കണ്ടെത്തിയത്. കഴിഞ്ഞ അഞ്ചു വര്‍ഷമായി അടിവാട് ഒരു തുണിക്കടയില്‍ സെയില്‍സ് ഗേളായി ജോലി ചെയ്യുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News