തിരൂരില്‍ കൊലക്കേസ് പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി

മലപ്പുറം തിരൂരില്‍ കൊലക്കേസ് പ്രതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. പറവണ്ണ സ്വദേശി പള്ളാത്ത് ആദം (43) ആണ് കൊല്ലപ്പെട്ടത്. കൊലപാതകം ഉള്‍പ്പടെ നിരവധി കേസുകളില്‍ പ്രതിയാണിയാള്‍. ബസ് സ്റ്റാന്‍ഡിന് സമീപത്തെ വസ്ത്രവ്യാപാര കടയുടെ വരാന്തയില്‍ തിങ്കള്‍ രാവിലെ ആറരയോടെയാണ് മൃതദേഹം കണ്ടത്.

Also Read- ആലപ്പുഴയിലെ വ്യാജ ഡിഗ്രി ആരോപണം; നിഖില്‍ തോമസിന്റെ മുഴുവന്‍ ഡോക്യുമെന്റും ഒറിജിനലെന്ന് എസ്എഫ്‌ഐ

വലിയ കല്ലുപയോഗിച്ച് തലക്ക് കുത്തി കൊലപ്പെടുത്തി എന്നാണ് പ്രാഥമിക നിഗമനം. മൃതദേഹത്തിന്റെ സമീപം വലിയ കല്ലും ഇരുമ്പ് വടിയും ഉണ്ട്. പുലര്‍ച്ചെ 2 ന് ശേഷമാണ് സംഭവം. പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കാനുള്ള ശ്രമത്തിലാണ്. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങള്‍ക്ക് മുമ്പ് പറവണ്ണയില്‍ ഓട്ടോ ഡ്രൈവറെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ആദം.

Also Read- ‘കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്ക് എന്ത് ജവഹര്‍ലാല്‍ നെഹ്റു? എന്ത് ഇന്ത്യ?’; വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തകന്‍ കെ.ജെ ജേക്കബ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News