ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതകക്കുറ്റം ചുമത്തി

shakib

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ഓള്‍ റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസനെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി റിപ്പോര്‍ട്ട്.  ഓഗസ്റ്റ് ഏഴിന് നടന്ന പ്രതിഷേധത്തിനിടെ മരിച്ച റൂബല്‍ എന്ന യുവാവിന്റെ പിതാവാണ് കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.  കേസിലെ ഇരുപത്തിയെട്ടാം പ്രതിയാണ് ഷാക്കിബ്.  അവാമി ലീഗിന്റെ മുന്‍ എംപി കൂടിയാണ് അദ്ദേഹം.

Also read: നേപ്പാളില്‍ ഇന്ത്യക്കാരുമായി പോയ ബസ് നദിയിലേക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു

അഡാബോറില്‍ നടന്ന പ്രതിഷേധ റാലിക്കിടെയാണ് റൂഹല്‍ കൊല്ലപ്പെട്ടത്. വെടിയേറ്റുവീണ ഇയാളെ ആഷുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞിരുന്നില്ല. കേസില്‍ 500-ധികം പ്രതികളാണ് ഉള്ളത്. മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, നടന്‍ ഫെര്‍ദസ് അഹമ്മദ് എന്നിവരും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Also read: സിഡിഎമ്മില്‍ ഒറ്റ വിരല്‍ മാത്രം ഉപയോഗിച്ച് സൂത്രപ്പണി; തട്ടിയെടുക്കുന്നത് കോടികള്‍

അതേസമയം ഷെയ്ഖ് ഹസീനയുടെ അടുത്ത അനുയായി ആയ നസ്മുല്‍ ഹസ്സന്റെ രാജിയെത്തുടര്‍ന്ന ഫാറൂഖ് അഹമ്മദിനെ പുതിയ പ്രസിഡന്റായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചു. ഷെയ്ഖ് ഹസീന മന്ത്രി സഭയിലെ കായിക മന്ത്രിയായിരുന്നു അദ്ദേഹം. 2012മുതല്‍ ബിസിബി ഡയറക്ടറായിരുന്നു നസ്മുല്‍.

Also read: കമ്പനിയിലെ തുക വകമാറ്റിയതിൽ അഞ്ചുവര്‍ഷത്തേക്ക് സെബി വിലക്ക് ; അനിൽ അംബാനിക്ക് വൻ തിരിച്ചടി

ഫാറൂഖ് അഹമ്മദ് 1994-ലെ ഐസിസി ട്രോഫിയില്‍ ബംഗ്ലാദേശിന്റെ ക്യാപ്റ്റനായിരുന്നു. 1999ലെ
ലോകകപ്പിന് ശേഷം അദ്ദേഹം ദേശീയ ടീമില്‍ നിന്ന് വിരമിച്ചിരുന്നു.

.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News