15 പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നത് കേരളത്തിലാദ്യം; അവസാനം വധശിക്ഷ നടപ്പാക്കിയത് 30 വർഷങ്ങൾക്ക് മുൻപ്

മാവേലിക്കര അഡിഷനൽ സെഷൻസ് കോടതി ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രൺജീത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്ക് വധശിക്ഷ വിധിച്ചു. നിയമവിദഗ്ധരുടെ അഭിപ്രായത്തിൽ സംസ്ഥാനത്ത് ആദ്യമായിട്ടാണ് 15 പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നത്.

ആസൂത്രിതമായ കൊലപാതകമാണെന്ന പ്രോസിക്യൂഷന്റെ വാദം കോടതി അംഗീകരിച്ചു. പ്രതികൾ കൊലചെയ്യേണ്ട ശത്രുക്കളായ രാഷ്ട്രീയക്കാരുടെ പട്ടികയും തീയതികളും നേരത്തെ തന്നെ നിശ്ചയിച്ചിരുന്നു. 2021 ഡിസംബർ 19ന് പുലർച്ചെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിലായിരുന്നു സംഭവം. കുടുംബാംഗങ്ങളുടെ മുന്നിലിട്ടാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്.

രാജ്യത്ത് ആദ്യമായിട്ടല്ല ഇത്രയധികം പ്രതികൾക്ക് വധശിക്ഷ ലഭിക്കുന്നത്. 28 പേർക്ക് രാജീവ് ഗാന്ധി വധക്കേസിലും 38 പ്രതികൾക്ക് അഹമ്മദാബാദ് സ്ഫോടനക്കേസിലും കോടതി വധശിക്ഷ വിധിച്ചിരുന്നു. അതേസമയം ബിഹാറിൽ ദലിതരെ കൂട്ടക്കൊല ചെയ്തതിന് 2016 ൽ 16 പേർക്കും ശിക്ഷയുണ്ടായിരുന്നു. വിധി വധശിക്ഷയാണെങ്കിലും അപ്പീലുകളിലൂടെ മിക്ക കേസുകളിലും ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്യപ്പെടാറുണ്ട്.

ALSO READ: ഛത്തീസ്ഗഡില്‍ നക്സല്‍ ആക്രമണം; മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു

ആലപ്പുഴ ജില്ലയിൽ മൂന്നു രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിരുന്നു. അതിൽ അവസാനത്തേതായിരുന്നു രൺജീതിന്റെ വധം. പ്രോസിക്യൂഷനുവേണ്ടി ഹാജരായത് സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കലാണ്. സുപ്രീം കോടതി വരെ വധശിക്ഷയ്ക്കെതിരെ അപ്പീൽ നൽകാനുള്ള അവസരം പ്രതികൾക്കുണ്ട്.

21 പേരാണ് വധശിക്ഷയ്ക്കു വിധിക്കപ്പെട്ട് കേരളത്തിലെ ജയിലുകളിൽ കഴിയുന്നത്. ഇവരെല്ലാം തന്നെ വിധിക്കെതിരെ അപ്പീൽ നൽകിയിട്ടുണ്ട്. ഇതിന് മുൻപ് വധശിക്ഷ ലഭിച്ചത് ആലുവയിലെ ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബത്തിലെ അഞ്ചു വയസ്സുള്ള കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ ബിഹാർ സ്വദേശി അസഫാക് ആലത്തിനാണ്.

ALSO READ: രണ്‍ജിത്ത് ശ്രീനിവാസന്‍ വധക്കേസ്; പഴുതടച്ച അന്വേഷണം, അന്വേഷണ സംഘത്തിന് പൊലീസ് മേധാവിയുടെ പ്രശംസ

കണ്ണൂർ സെന്‍ട്രൽ ജയിലിൽ 4 പേരും വിയ്യൂർ സെൻട്രൽ ജയിലിൽ 5 പേരും വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിൽ 3 പേരും തിരുവനന്തപുരം സെൻട്രൽ ജയിലിൽ 9 പേരുമാണ് കഴിയുന്നത്. കേരളത്തിലെ വിവിധ ജയിലുകളിൽ വധശിക്ഷ കാത്തു കഴിയുന്നവരുടെ കണക്കുകൾ ഇങ്ങനെയാണ്.

സംസ്ഥാനത്ത് വധശിക്ഷ നടപ്പിലാക്കൽ കുറവായതിനാൽ ആരാച്ചാർ ഇല്ല. വധശിക്ഷ നടപ്പിലാക്കാനുള്ള കഴുമരങ്ങൾ ഉള്ളത് കണ്ണൂരിലും തിരുവനന്തപുരത്തുമാണ്.
അവസാനമായി കണ്ണൂർ സെൻട്രൽ ജയിലിൽ തൂക്കിലേറ്റിയത് 1991ൽ റിപ്പർ ചന്ദ്രനെയാണ്. കളിയാക്കാവിള സ്വദേശി അഴകേശനെയാണ് തിരുവനന്തപുരം സെൻട്രൽ ജയിലിൽ അവസാനമായി തൂക്കിലേറ്റിയത് അതും 1974 ൽ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ കൂട്ടത്തിൽ പെരുമ്പാവൂരിൽ നിയമവിദ്യാർഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി മുഹമ്മദ് അമിറുൾ ഇസ്‌ലാം, ചെങ്ങന്നൂരിലെ ഇരട്ടക്കൊലപാതക കേസിൽ ശിക്ഷിച്ച ബംഗ്ലദേശി പൗരൻ ലബലു ഹസൻ, ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിലെ പ്രതി നിനോ മാത്യു എന്നിവരെല്ലാരുമുണ്ട്.

ALSO READ: അയോധ്യ പ്രാണപ്രതിഷ്ഠ ചടങ്ങ് മതേതരത്വത്തിൻ്റെ മരണമണി, തെരഞ്ഞെടുപ്പ് മുൻനിർത്തി ബിജെപി ഹിന്ദുത്വ അജണ്ട അടിച്ചേൽപ്പിക്കുന്നു: സീതാറാം യെച്ചൂരി

ജയിലുകളിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്നവരുടെ അപ്പീൽ ലഭിക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതിയുടെ നിർദേശാടിസ്ഥാനത്തിൽ ഹൈക്കോടതി വിശദമായ പരിശോധന നടത്തും. വിദഗ്ധരുൾപ്പെടുന്ന പ്രത്യേക ഏജൻസി ഇതിനായി നിയോഗിക്കപ്പെട്ടിട്ടുണ്ട്. മെഡിക്കൽ കോളേജിലെ വിദഗ്ധ സംഘം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരുടെ മാനസിക നില പരിശോധിക്കും.

മാനസിക നിലയ്ക്കൊപ്പം തന്നെ പരിശോധന നടത്തുന്ന കാര്യങ്ങളിൽ ജയിലിലെ പെരുമാറ്റം, കുടുംബ–സാമൂഹിക പശ്ചാത്തലം, സാമൂഹിക ജീവിതത്തിനു പറ്റിയ നിലയിലേക്ക് സ്വഭാവത്തിൽ മാറ്റം വന്നിട്ടുണ്ടോ, തൊഴിൽ സാധ്യത തുടങ്ങിയവയെല്ലാം ഉൾപ്പെടും. ഹൈക്കോടതി തീരുമാനമെടുക്കുന്നത് ഈ റിപ്പോർട്ടുകളുടെയല്ലാം അടിസ്ഥാനത്തിലാണ്. ഹൈക്കോടതിയുടെ വിധി എതിരാവുകയാണെങ്കിൽ സുപ്രീംകോടതിയിൽ അപ്പീൽ നൽകാം. സുപ്രീം കോടതിയും അപ്പീൽ തള്ളുന്ന പക്ഷം രാഷ്ട്രപതിക്കു ദയാഹർജി സമർപ്പിക്കാനല്ല സാധ്യതയും ഉണ്ട്. കോടതികൾ പരമാവധി സ്വീകരിക്കുന്നത് വധശിക്ഷ ഒഴിവാക്കുന്ന രീതിയാണ്.

വധശിക്ഷ വിധിക്കപ്പെട്ട ആന്റണി എന്ന പ്രതിയ്ക്ക് ശിക്ഷയുടെ ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു. ഒരു കുടുംബത്തിലെ ആറുപേരെ കൊലപ്പെടുത്തിയ കേസിലാണ് വധശിക്ഷ നടപ്പാക്കിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News