കേരളം കാത്തിരിക്കുന്ന വിധി ഇന്ന്, ആലുവയിലെ അഞ്ചുവയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ പ്രതിക്ക് വധശിക്ഷ നല്‍കുമോ?

കേരളം കാത്തിരിക്കുന്ന ആലുവയിലെ അഞ്ച് വയസുകാരിയുടെ ക്രൂര കൊലപാതകത്തിൽ വിചാരണ കോടതി ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കും. രാവിലെ 11 മണിക്ക് എറണാകുളം പ്രത്യേക പോക്‌സോ കോടതിയാണ് വിധി പറയുന്നത്. പ്രതി അസഫാക് ആലമിന്റെ ശിക്ഷയിന്മേല്‍ വ്യാഴാഴ്ചയാണ് വാദം പൂര്‍ത്തിയായത്. തുടര്‍ന്നാണ് ശിക്ഷ പ്രഖ്യാപിക്കൽ ശിശുദിനത്തിലേക്ക് മാറ്റിയത്.

ALSO READ: ഗാസയിലെ ആശുപത്രി ശവപ്പറമ്പായി, മൃതദേഹങ്ങൾ കുന്നുകൂടുന്നു; ഇസ്രയേൽ അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കണമെന്ന് ബ്രിട്ടൻ

പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രൊസിക്യൂഷന്റെയും കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തിന്റെയും ആവശ്യം. എന്നാൽ പ്രായവും സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങളും പരിഗണിച്ച് വധശിക്ഷ നല്‍കരുതെന്നാണ് ഡിഫന്‍സ് കോണ്‍സല്‍ ആവശ്യപ്പെട്ടത്. കുറ്റകൃത്യം നടന്ന് നൂറാം ദിവസം തന്നെ അതിവേഗ വിചാരണയിലൂടെ പ്രതിയെ കുറ്റക്കാരനെന്ന് കണ്ടെത്തി. നൂറ്റി പത്താം ദിവസമാണ് ശിക്ഷാവിധി പ്രഖ്യാപിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News